മാ​ലാ​പ​റ​മ്പ്: എ​ട​ത്ത​റ​ച്ചോ​ല ചെ​ക്ക് ഡാ​മി​ല്‍ സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി​യ​ത് നാ​ട്ടു​കാ​ര്‍​ക്ക് ദു​രി​ത​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് മാ​ലി​ന്യം വാ​ഹ​ന​ത്തി​ല്‍ കൊ​ണ്ടു​വ​ന്നു ത​ള്ളി​യ​ത​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ട്ടു. കു​രു​വ​മ്പ​ലം ഉ​ള്‍​പ്പെ​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ള്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഈ ​ചോ​ല​യി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ഈ ​ചോ​ല​യി​ല്‍ ചെ​ക്ക്ഡാം നി​ര്‍​മി​ച്ച് മാ​ലാ​പ​റ​മ്പി​ന്‍റെ താ​ഴ് ഭാ​ഗ​ങ്ങ​ളി​ല്‍ ശു​ദ്ധ​ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ജ​ലം എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്നു. ചെ​ക്ക്ഡാം നി​ര്‍​മി​ച്ച​തോ​ടെ നാ​ട്ടു​കാ​ര്‍ ചെ​റി​യ പൈ​പ്പ് ലൈ​ന്‍ വ​ഴി വെ​ള്ളം ശേ​ഖ​രി​ച്ച് കു​ടി​വെ​ള്ള​മാ​യും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ വെ​ള്ള​ത്തി​നു നി​റം​മാ​റ്റ​വും ദു​ര്‍​ഗ​ന്ധ​വും അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ഴാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ ഡാം ​സ​ന്ദ​ര്‍​ശി​ച്ച​തും ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി​യ​താ​യി ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തും. പു​ലാ​മ​ന്തോ​ള്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ഞ്ഞ​പ്പി​ത്തം വ്യാ​പി​ക്കു​ന്ന​തി​നാ​ല്‍ ശു​ചി​ത്വം പാ​ലി​ക്ക​ണ​മെ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശം നി​ല​നി​ല്‍​ക്കു​മ്പോ​ഴാ​ണ് സാ​മൂ​ഹി​ക​ദ്രോ​ഹി​ക​ളു​ടെ വി​ള​യാ​ട്ട​മെ​ന്ന​തും ആ​ശ​ങ്ക പ​ട​ര്‍​ത്തു​ന്നു.

പു​ലാ​മ​ന്തോ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സൗ​മ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ര്‍​ഡ് അം​ഗം ഷി​നോ​സ് ജോ​സ​ഫ്, കെ.​മു​ഹ​മ്മ​ദ് മു​സ്ത​ഫ എ​ന്നി​വ​ര്‍ കു​ള​ത്തൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. പ്ര​ദേ​ശ​ത്തു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച് കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.