മുനമ്പം: ഐക്യദാര്‍ഢ്യവുമായി മഞ്ചേരി ക്രിസ്ത്യന്‍ യൂണിറ്റി സെന്റര്‍
1478652
Wednesday, November 13, 2024 4:52 AM IST
മഞ്ചേരി: വഖഫ് നിയമത്തിന്റെ പേരില്‍ മുനമ്പം ജനതയുടെ അവകാശ നിഷേധങ്ങള്‍ക്കെതിരേയും റവന്യൂ ഭൂമി അന്യാധീനമായി പിടിച്ചെടുക്കുന്നതിനുള്ള വഖഫ് ബോര്‍ഡിന്റെ അവകാശവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മഞ്ചേരി ക്രിസ്ത്യന്‍ യൂണിറ്റി സെന്റെര് മുനമ്പം ജനത നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. ക്രിസ്ത്യന്‍ യൂണിറ്റി സെന്ററിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.ജെ. സാബു യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി തേജസ് മാത്യു കറുകയില്‍ സ്വാഗതവും ട്രഷറര്‍ അഭിലാഷ് ആന്റണി നന്ദിയും പറഞ്ഞു.വൈസ് പ്രസിഡന്റുമാരായ ജോയി കുന്നുംപുറത്ത്, ലില്ലി മാത്യു, ജോയിന്റ് സെക്രട്ടറിമാരായ എന്‍.എം. എല്‍സി, വില്‍സണ്‍ മൂലയില്‍, മെന്പര്‍മാരായ കെ.എം.ജോര്‍ജ്, ഷൈജു മാത്യു, സെബാസ്റ്റ്യന്‍ റോസ് നിവാസ്, മേരി ജോസഫ്, വിക്ടര്‍ ജെയിംസ്, ഓജസ് മാത്യു, മനോജ് വടക്കേകുറ്റ്, ഫ്രിനില്‍, ആന്റണി സേവ്യര്‍, തോമസ് പുളിഞ്ചിമൂട്ടില്‍, ഷിജു പുളിക്കല്‍, മനോജ് ജേക്കബ്, ജിനി ഷിബു എന്നിവര്‍ നേതൃത്വം നല്കി.