സത്യന് മൊകേരിക്ക് വോട്ടഭ്യര്‍ഥിച്ച് മന്ത്രി കേളു
1477969
Sunday, November 10, 2024 6:34 AM IST
എടക്കര: എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി സത്യന് മൊകേരിക്ക് വോട്ടഭ്യര്‍ഥിച്ച് മന്ത്രി ഒ.ആര്. കേളു. മലയോര മേഖലയിലെ ഇരുട്ടുകുത്തി, പുഞ്ചക്കൊല്ലി, നെടുങ്കയം, പാട്ടക്കരിമ്പ് ആദിവാസി നഗറുകളിലെ എല്‍ഡിഎഫ് യോഗങ്ങളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
വിവിധ പൊതുയോഗങ്ങളില്‍ ആദിവാസി ഊര് മൂപ്പര്മാര് അധ്യക്ഷരായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം വി. ശശികുമാര്‍, എല്‍ഡിഎഫ് നേതാക്കളായ ഇ. പത്മാക്ഷന്, ടി. രവീന്ദ്രന്, ജോര്‍ജ് കെ. ആന്റണി, പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജന്‍,
തങ്ക കൃഷ്ണന്, ആദിവാസി ക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആര്. സുബ്രഹ്മണ്യന്, ജില്ലാ സെക്രട്ടറി കെ.സി. ശിവദാസന്‍, വിവിധ കേന്ദ്രങ്ങളില്‍ പി.വി. രാജു, പി.ടി. ഉഷ, എ. അനസ്, ടി. ബാലകൃഷ്ണന്, പനോലന് ഹാരിസ്, വി.കെ. അനന്ത കൃഷ്ണന്, പി. ശിവാത്മജന്, ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.