മ​ക്ക​ര​പ്പ​റ​മ്പ്: ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ല​ഘു ഭ​ക്ഷ​ണ പ്ര​ദ​ര്‍​ശ​നം ഒ​രു​ക്കി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ന​ന്‍​മ​യു​ടെ പാ​ഠ​ശാ​ല. വീ​ടു​ക​ളി​ല്‍ പാ​കം ചെ​യ്തു കൊ​ണ്ടു​വ​ന്ന ല​ഘു ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളാ​ണ് കു​ട്ടി​ക​ള്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നൊ​രു​ക്കി​യ​ത്. ഇ​തി​ല്‍ നി​ന്നു ല​ഭി​ക്കു​ന്ന വ​രു​മാ​നം ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന സ​ഹ​പാ​ഠി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും

ഉ​പ​യോ​ഗി​ക്കും. കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് റൂ​ട്രോ​ണി​ക്സ് പ​ഠ​ന​കേ​ന്ദ്രം ഗൈ​ന്‍ അ​ക്കാ​ഡ​മി​യാ​ണ് രു​ചി ഫു​ഡ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ച​ത്. വാ​ര്‍​ഡ് മെ​ന്പ​റും പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ സു​ഹ​റാ​ബി കാ​വു​ങ്ങ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. 20 സ്റ്റാ​ളു​ക​ളി​ലാ​യി മു​പ്പ​ത്തി​ല​ധി​കം വി​ഭ​വ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യ​ത്. മൂ​ന്ന് രൂ​പ മു​ത​ല്‍ തു​ട​ങ്ങു​ന്ന വി​ഭ​വ​ങ്ങ​ളി​ല്‍ ച​ട്ടി​ച്ചോ​ര്‍, കു​ടു​ക്ക​ചോ​ര്‍, ബി​രി​യാ​ണി, ഹ​ലു​വ, ഇ​ള​നീ​ര്‍ പു​ഡി​ങ്ങ്, ച​ട്ടി പ​ത്തി​രി തു​ട​ങ്ങി വി​വി​ധ​യി​നം രു​ചി​യൂ​റു​ന്ന വി​ഭ​വ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഫൗ​സി​യ പെ​രു​മ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ര്‍ ഷ​ബ്ന തു​ളു​വ​ത്ത്, മു​ഹ്സി​ന, ആ​ദി​ല്‍ തു​ളു​വ​ത്ത്, ജ​സീ​ല, ഫെ​ബി​ന, ത​ബ​ഷീ​റ, ഷാ​ദി​യ, ഗോ​പി​ക, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി മു​നീ​ര്‍ തോ​പ്പി​ല്‍, റ​ഫീ​ഖ്, ഷ​ഫീ​ക്ക് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.