പെ​രി​ന്ത​ല്‍​മ​ണ്ണ: സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ല്‍​മ​ണ്ണ താ​ലൂ​ക്ക് സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ആ​ന​മ​ങ്ങാ​ട് പാ​ലോ​ളി​പ്പ​റ​മ്പ് ഗ്രൗ​ണ്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച ഫു​ട്ബോ​ള്‍ മ​ത്സ​ര​ത്തി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ടീം ​ജേ​താ​ക്ക​ളാ​യി. പ​ട്ടി​ക്കാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ടീ​മി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു​ഗോ​ളു​ക​ള്‍​ക്കാ​ണ് തോ​ല്‍​പ്പി​ച്ച​ത്. 15 സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ടീ​മു​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ഏ​റ്റ​വും ന​ല്ല ക​ളി​ക്കാ​ര​നാ​യി കെ. ​റി​യാ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

വ​നി​താ ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​ത്തി​ല്‍ അ​ങ്ങാ​ടി​പ്പു​റം വ​നി​താ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ ബി​ന്ദു​വി​ന് ഒ​ന്നാം സ്ഥാ​ന​വും ആ​ലി​പ്പ​റ​മ്പ് വ​നി​താ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ മി​നി​ക്ക് ര​ണ്ടാം സ്ഥാ​ന​വും പെ​രി​ന്ത​ല്‍​മ​ണ്ണ വ​നി​താ പ്രി​ന്‍റിം​ഗ് പ്ര​സി​ലെ ഷീ​ജ​യ​ക്ക് മൂ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചു. ഫു​ട്ബോ​ള്‍ മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ട്രോ​ഫി വി​ത​ര​ണ​വും ആ​ന​മ​ങ്ങാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി.​പി. അ​ബ്ദു​ള്‍ നാ​സ​ര്‍ നി​ര്‍​വ​ഹി​ച്ചു. സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ അം​ഗം യു. ​അ​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ സി​ദീ​ഖ് അ​ക്ബ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എ​ന്‍.​എം. ജോ​ണ്‍ മാ​ത്യു, പ്ര​ദീ​പ്, എ.​കെ. സെ​യ്തു​മു​ഹ​മ്മ​ദ്, ടി.​കെ. മു​ഹ​മ്മ​ദ് ന​വാ​സ്, മു​ഹ​മ്മ​ദ് സ​ലീം എ​ന്നി​വ​ര്‍ പ​സം​ഗി​ച്ചു.