പെരിന്തല്‍മണ്ണ സി.എച്ച്. സെന്ററിന് സഹകരണ ബാങ്ക് അഞ്ച് ലക്ഷം നല്കി
1467717
Saturday, November 9, 2024 6:25 AM IST
പെരിന്തല്‍മണ്ണ: ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് സാധാരണക്കാരായ ജനങ്ങള്‍ക്ക് താങ്ങും തണലുമായ പെരിന്തല്‍മണ്ണ സി.എച്ച്. സെന്ററിന് പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്കി. ചെക്ക് സി.എച്ച്. സെന്റര്‍ പ്രസിഡന്റ് കെ.പി.എ. മജീദ് എംഎല്‍എ, ജനറല്‍ സെക്രട്ടറി എ.കെ. മുസ്തഫ എന്നിവര്‍ക്ക് ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂക്ക് കൈമാറി.
ചടങ്ങില്‍ ബാങ്ക് വൈസ് പ്രസിഡന്റ് എ.ആര്. ചന്ദ്രന്, ഡയറക്ടര്‍മാരായ മമ്മി ചേരിയില്‍, സി. അബ്ദുള്‍നാസര്‍, സമീര്‍ വടക്കേതില്‍, മൊയ്തു കിഴക്കേതില്‍, ഹനീഫ പടിപ്പുര, വി. അജിത് കുമാര്‍, ഇ.ആര്. സുരാദേവി, റജീന അന്‍സാര്‍, ടി. സുല്‍ഫത്ത് ബീഗം, ബാങ്ക് സെക്രട്ടറി ഇന്‍ചാര്‍ജ് നാസര്‍ കാരാടന്‍, മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് ബഷീര്‍ നാലകത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അരഞ്ഞിക്കല്‍ ആനന്ദന്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.ടി.എസ്.മൂസു എന്നിവര്‍ സംബന്ധിച്ചു.