എക്സൈസ് പരിശോധനയില്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി
1478651
Wednesday, November 13, 2024 4:52 AM IST
നിലമ്പൂര്‍: വയനാട് മണ്ഡലം ലോക്സഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് നടത്തിയ പരിശോധനയില്‍ 265 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
ജനമൈത്രി എക്സൈസ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറുമ്പലങ്ങോട് വില്ലേജിലെ ചെട്ടിയാംപാറ ഭാഗത്ത് സ്വകാര്യവ്യക്തിയുടെ കാടുപിടിച്ച് കിടക്കുന്ന പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നാണ് നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസും ജനമൈത്രി എക്സൈസ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ മൂന്ന് സ്ഥലങ്ങളിലായി പ്ലാസ്റ്റിക് കന്നാസുകളിലും കുടങ്ങളിലും സൂക്ഷിച്ച വ്യാജവാറ്റിന് പാകപ്പെടുത്തിയ 265 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്.
കേസില്‍ പ്രതികളായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെന്ന് സംശയിക്കുന്നവരെ പറ്റി സൂചനകള്‍ ലഭിച്ചിട്ടുണ്ട്. തൊണ്ടിമുതലുകള്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി നിലമ്പൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് കൈമാറി. തുടര്‍നടപടികള്‍ക്കായി നിലമ്പൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ആര്.പി. സുരേഷ് ബാബു, പി.കെ. പ്രശാന്ത്, പ്രിവന്റീവ് ഓഫീസര്‍ ജി. അഭിലാഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം. രാകേഷ് ചന്ദ്രന്, സബിന്‍ ദാസ്, സി. ദിനേശ്, എം. ജംഷീദ്, എം. രാകേഷ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍ പി. പ്രദീപ് കുമാര്‍, എം. മഹമൂദ് എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.