ഹൈസ്കൂൾ ഓവറോൾ കിരീടം കുന്നക്കാവ് ജിഎച്ച്എസ്എസിന്
1467435
Friday, November 8, 2024 5:54 AM IST
പെരിന്തൽമണ്ണ: കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാലു ദിവസങ്ങളിലായി നടന്നുവരുന്ന പെരിന്തൽമണ്ണ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം എഇഒ കെ.ടി. കുഞ്ഞി മൊയ്തു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം.ടി. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ടി. കുഞ്ഞിമൊയ്തുവും ജനറൽ കൺവീനർ പ്രിൻസിപ്പൽ കെ. ശ്രീജിത്തും ചേർന്ന് സമ്മാനദാനം നിർവഹിച്ചു. എച്ച്എം ഫോറം സെക്രട്ടറി അബ്ദുൽ അസീസ്, പി ടിഎ വൈസ് പ്രസിഡന്റ് കെ. മധു, എച്ച്എം കെ. കെ. ജയ, പ്രോഗ്രാം കൺവീനർ പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.
ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ 274 പോയിന്റുമായി പെരിന്തൽമണ്ണ ജിഎച്ച്എസ്എസ് ഒന്നാം സ്ഥാനവും 239 പോയിന്റുമായി കുന്നക്കാവ് ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനവും 221 പോയിന്റുമായി പുലാമന്തോൾ ജിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ 397 പോയിന്റോടെ കുന്നക്കാവ് ജിഎച്ച് എസ്എസ് ഒന്നാം സ്ഥാനവും 360 പോയിന്റോടെ താഴെക്കോട് പിടിഎംഎച്ച്എസ്എസ് രണ്ടാം സ്ഥാനവും 317 പോയിന്റോടെ തൂത ഡിയുഎച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ കുന്നക്കാവ് ജിഎച്ച്എസ്എസ് 222 പോയിന്റുമായി ഒന്നാം സ്ഥാനവും 190 പോയിന്റുമായി താഴെക്കോട് പിടി എം എച്ച്എസ്എസ് രണ്ടാം സ്ഥാനവും 173 പോയിന്റുമായി പെരിന്തൽമണ്ണ ജിഎച്ച് എസ്എസ് മൂന്നാം സ്ഥാനവും നേടി. യു പി ജനറൽ വിഭാഗത്തിൽ 80 പോയിന്റുമായി പുത്തൂർ വിപിഎഎം യുപിഎസ് ഒന്നാം സ്ഥാനവും 76 പോയിന്റുമായി ചെറുകര എയുപി എസ് രണ്ടാം സ്ഥാനവും 74 പോയിന്റുമായി അമ്മിനിക്കാട് പിടിഎംയുപി സ്കൂൾ മൂന്നാം സ്ഥാനവും എൽപി ജനറൽ വിഭാഗത്തിൽ 63 പോയിന്റുമായി ആനമങ്ങാട് എഎൽപി സ്കൂൾ ഒന്നാം സ്ഥാനവും 61 പോയിന്റുമായി കുരുവമ്പലം എഎംഎൽപി സ്കൂൾ രണ്ടാം സ്ഥാനവും 59 പോയിന്റുമായി മുതുകുർശ്ശി ഹരിശ്രീ ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 95 പോയിന്റുമായി കുന്നക്കാവ് ജിഎച്ച്എസ് എസ് ഒന്നാം സ്ഥാനവും 91 പോയിന്റുമായി താഴെക്കോട് പിടിഎംഎച്ച് എസ് സ്കൂളും തൂത ഡിയുഎച്ച്എസ് സ്കൂളും രണ്ടാം സ്ഥാനം പങ്കിട്ടു. 89 പോയിന്റുമായി ആനമങ്ങാട് ജിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ 63 പോയിന്റുമായി കുന്നപ്പള്ളി എഎംയുപി സ്കൂളും എയുപി സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു.
അമ്മിനിക്കാട് എയുപി സ്കൂൾ, തൂത ഡിയുഎച്ച്എസ്എസ്, എരവിമംഗലം എഎംയുപി സ്കൂൾ എന്നിവർ 61 പോയിന്റുമായി രണ്ടാം സ്ഥാനം പങ്കിട്ടു. എൽപി വിഭാഗത്തിൽ 40 പോയിന്റുമായി പെരിന്തൽണ്ണ സെൻട്രൽ ജിഎംഎൽപി സ്കൂൾ ഒന്നാം സ്ഥാനവും 38 പോയിന്റുമായി ചെറുകര എഎംഎൽപി സ്കൂൾ രണ്ടാം സ്ഥാനവും 31 പോയിന്റുമായി ചെമ്മല എയുപി സ്കൂൾ മൂന്നാംസ്ഥാനവും നേടി.
സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 80 പോയിന്റോടെ കുന്നക്കാവ് ജിഎച്ച്എസ്എസ് ഒന്നാം സ്ഥാനവും 79 പോയിന്റുമായി താഴെക്കോട് പിടിഎംഎച്ച്എസ്എസ് രണ്ടാം സ്ഥാനവും 75 പോയിന്റോടെ പുലാമന്തോൾ ജിഎച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ 88 പോയിന്റോടെ പൂവ്വത്താണി എഎംയു പി സ്കൂൾ ഒന്നാം സ്ഥാനവും 84 പോയിന്റോടെ രണ്ടാം സ്ഥാനം ജിഎച്ച്എസ്എസ് കുന്നക്കാവും എയുപിഎസ് പതാക്കരയും പങ്കിട്ടു. 83 പോയിന്റുമായി പുത്തൂർ വിപിഎഎംയുപിഎസ് മൂന്നാം സ്ഥാനവും നേടി.