മങ്കട സര്‍ക്കാര്‍ ആശുപത്രിയിലെ നവീകരണം വേഗമാക്കാന്‍ നിര്‍ദേശം
1478970
Thursday, November 14, 2024 5:32 AM IST
മങ്കട: മങ്കട ഗവണ്മെന്റ് ആശുപത്രിയില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് മഞ്ഞളാംകുഴി അലി എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ബജറ്റില്‍ അനുവദിച്ച അഞ്ച് കോടി രൂപയുടെ പ്രവൃത്തികള്‍, ഹെല്‍ത്ത് ഗ്രാന്‍ഡ് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍, ഐസൊലേഷന്‍ വാര്‍ഡ് നിര്‍മാണം എന്നിവ ആരംഭിക്കുന്നത് സംബന്ധിച്ചാണ് ചര്‍ച്ച നടത്തിയത്. ആശുപത്രിയിലെ പരിമിതമായ സൗകര്യങ്ങളും ജീവനക്കാരുടെ അഭാവവും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
പ്രവൃത്തികള്‍ അടിയന്തരമായി ആരംഭിക്കുന്നതിന് ഡെപ്യൂട്ടി ഡിഎംഒക്കും പൊതുമരാമത്ത് വകുപ്പ് (ബില്‍ഡിംഗ്സ്) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ക്ക് എംഎല്‍എ നിര്‍ദേശം നല്കി. മങ്കട മണ്ഡലത്തിലെ ഏക കിടത്തി ചികിത്സയുള്ള സര്‍ക്കാര്‍ ആശുപത്രിയാണിത്. യോഗത്തില്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുള്‍കരീം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുവൈരിയ, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസ്കര്‍ അലി, ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ശശി മങ്കട, ഡെപ്യൂട്ടി ഡിഎംഒ ഡോ. നൂന, പൊതുമരാമത്ത് വകുപ്പ് (ബില്‍ഡിംഗ്സ്) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം. ഷിനി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജസീനാബി, ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി അംഗം കുഞ്ഞാലിക്കുട്ടി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സക്കീര്‍ ഹുസൈന്, വേണുഗോപാലന്‍, നഴ്സിംഗ് ഓഫീസര്‍ രേഖ, പിആര്‍ഒ നീതു തുടങ്ങിയവര്‍ പങ്കെടുത്തു.