കി​ണ​റ്റി​ല്‍ കാ​ല്‍​വ​ഴു​തി വീ​ണ് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു
Saturday, April 27, 2024 11:37 PM IST
കൊ​ട​ക​ര: ആ​ള്‍​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ല്‍ വീ​ണ് മെ​ഡി​ക്ക​ല്‍ ഷോ​പ്പ് ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. കൊ​ട​ക​ര തേ​ശേ​രി ചെ​ത​ല​ന്‍ വീ​ട്ടി​ല്‍ ഇ​ട്ടീ​ര(65) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​യി​രു​ന്നു സം​ഭ​വം.

വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള പ​റ​മ്പി​ല്‍ ജാ​തി​ക്കാ​യ പെ​റു​ക്കാ​ന്‍ പോ​യ ഇ​ട്ടീ​ര ആ​ള്‍​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഏ​റെ സ​മ​യം ക​ഴി​ഞ്ഞി​ട്ടും ഇ​ട്ടീ​ര എ​ത്താ​ത്ത​തി​നാ​ല്‍ വീ​ട്ടു​കാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ കി​ണ​റ്റി​ല്‍ വീ​ണ വി​വ​രം അ​റി​ഞ്ഞ​ത്. ചാ​ല​ക്കു​ടി​യി​ല്‍ നി​ന്നും അ​ഗ്‌​നി​ര​ക്ഷ സേ​ന​യെ​ത്തി ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത് ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. കൊ​ട​ക​ര പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി.​ഭാ​ര്യ റാ​ണി. മ​ക്ക​ള്‍: ലി​ഡി​യ, മ​രി​യ, ഡി​നി​യ. മ​രു​മ​ക്ക​ള്‍; ജോ​ണ്‍, സി​ന്റോ, ഫെ​ബി​ന്‍.