പ​ക​ർ​ച്ച​വ്യാ​ധി വ്യാ​പ​ന​ത്തി​നെ​തി​രേ ജാ​ഗ്ര​താ ന​ട​പ​ടി​ക​ൾ
Thursday, May 9, 2024 7:22 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ മ​ഞ്ഞ​പ്പി​ത്തം, എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി തു​ട​ങ്ങി​യ പ​ക​ർ​ച്ച​വ്യാ​ധി വ്യാ​പ​ന​ത്തി​നെ​തി​രേ ജാ​ഗ്ര​താ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കും. കൊ​തു​ക് ജ​ന്യ രോ​ഗ​ങ്ങ​ളു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി കൊ​തു​കു​ക​ളു​ടെ സ്രോ​ത​സു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​ന് വീ​ടു​ക​ളി​ൽ ഡ്രൈ ​ഡേ ആ​ച​രി​ക്കു​ന്ന​തി​നും പ്ര​ത്യേ​കം സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ച് വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ഇ​ക്കാ​ര്യം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും മേ​യ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.

മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യി പ​ട​രു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി ഹോ​ട്ട​ലു​ക​ളി​ലെ കു​ടി​വെ​ള്ളം സ​ർ​ക്കാ​ർ ലാ​ബു​ക​ളി​ൽ നി​ന്നും പ​രി​ശോ​ധി​ച്ച് ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് നി​ർ​ദേ​ശം ന​ൽ​കും. ഐ​സ് ഒ​ര​തി പോ​ലു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ജൂ​ൺ ഒ​ന്നു​വ​രെ നി​രോ​ധി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി 14ന് ​ജൂ​ബി​ലി ഹാ​ളി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കൗ​ൺ​സി​ല​ർ​മാ​ർ, കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ, ആ​ശ വ​ർ​ക്ക​ർ​മാ​ർ, കു​ടും​ബ​ശ്രീ എ​ഡി​എ​സ് പ്ര​തി​നി​ധി, വാ​ർ​ഡ് സാ​നി​റ്റേ​ഷ​ൻ ക​മ്മി​റ്റി പ്ര​തി​നി​ധി തു​ട​ങ്ങി​യ​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും. വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി കോ​ർ​പ​റേ​ഷ​ൻ ത​ല​ത്തി​ൽ പ്ര​ത്യേ​കം 10 ദി​വ​സ​ത്തെ ആ​ക്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കി അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

സ്വ​ന്തം ലേ​ഖ​ക​ന്‍