വൈ​ക്കോ​ലി​നു തീ​യി​ട്ടു; തീപ​ട​ർ​ന്ന് വീ​ടു ക​ത്തി​ന​ശി​ച്ചു
Monday, May 6, 2024 1:50 AM IST
ചേ​ർ​പ്പ്: ഉ​ണ​ങ്ങി​യ വൈ​ക്കോ​ലി​നു തീയിട്ട​പ്പോ​ൾ അ​തി​ൽ​നി​ന്ന് തീ​പ​ട​ർ​ന്ന് സ​മീ​പ​ത്തെ ഓ​ല​മേ​ഞ്ഞ വീ​ടു ക​ത്തി​ന​ശി​ച്ചു.

ചേ​ർ​പ്പ് പ​ണ്ടാ​ര​ച്ചി​റ ക​ണ്ണ​ൻത​റ​വാ​ട്ടി​ൽ കു​ട്ട​പ്പ​ന്‍റെ വീ​ടാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ക​ത്തി​ന​ശി​ച്ച​ത്. കൊ​യ്ത്തു​ക​ഴി​ഞ്ഞ പാ​ട​ത്ത് ഉ​ട​മ​ക​ൾ വൈ​ക്കോ​ലി​നു തീ​വ​ച്ചു പോ​യി​രു​ന്നു. ഇ​തു ക​ത്തി പാ​ട​ത്തി​നോ​ടു​ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന വീ​ട്ടി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. ഇ​വ​ർ മ​റ്റൊ​രു വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി​യി​രു​ന്ന​തി​നാ​ൽ അ​പ​ക​ട​മു​ണ്ടാ​യി​ല്ല.

വീ​ട്ടി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ചു.