കേ​ച്ചേ​രി​യി​ൽ യു​വാ​വ് കോ​ഴി​ക്ക​ട ക​ത്തി​ച്ചു
Thursday, May 9, 2024 1:29 AM IST
കേ​ച്ചേ​രി: കേ​ച്ചേ​രി​യി​ൽ യു​വാ​വ് ബ​ന്ധു​വി​ന്‍റെ കോ​ഴി​ക്ക​ട ക​ത്തി​ച്ചു. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി കോ​ഴി​ക​ൾ വെ​ന്തു​ചത്തു. സം​ഭ​വ​ത്തി​ൽ പ്ര​തി​യെ കു​ന്നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കേ​ച്ചേ​രി എ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി പൊ​ന്ന​രാ​ശേ​രി വീ​ട്ടി​ൽ അ​ഖി​ലി​നെ(32)​യാ​ണു കു​ന്നം​കു​ളം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ യു.​കെ. ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​ച്ചേ​രി പെ​രു​മ​ണ്ണ് സ്വ​ദേ​ശി ക​രി​മ്പ​ന​ക്ക​ൽ വീ​ട്ടി​ൽ ച​ന്ദ്ര​ന്‍റെ കോ​ഴി​ക്ക​ട​യാ​ണു പ്ര​തി ക​ത്തി​ച്ച​ത്. പ്ര​തി​യു​ടെ ബ​ന്ധു​വാ​യ ച​ന്ദ്ര​ൻ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി മ​റ്റു ബ​ന്ധു​ക്ക​ളു​മാ​യി ത​ർ​ക്കം ഉ​ണ്ടാ​ക്കു​ന്ന​തു ത​ട​ഞ്ഞി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു​ണ്ടാ​യ വ്യ​ക്തി​വൈ​രാ​ഗ്യ​ത്തി​ൽ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ പ​രാ​തി​ക്കാ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കോ​ഴി​ക്ക​ട​യി​ലെ​ത്തി​യ പ്ര​തി ക​ട​യി​ലേ​ക്കു പെ​ട്രോ​ൾ ഒ​ഴി​ച്ചു തീ​യി​ടു​ക​ക​യാ​യി​രു​ന്നു​വെ​ന്നു ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

തീ ​ആ​ളി​പ​ട​രു​ന്ന​തു ക​ണ്ട​തോ​ടെ ച​ന്ദ്ര​നും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തീ ​അ​ണ​ച്ച​ത്. 15,000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ച​ന്ദ്ര​ൻ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കു​ന്നം​കു​ളം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.