കോ​ട്ട​പ്പു​റം കി​ഡ്സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലാം​ഗ്വേ​ജ് അ​ക്കാ​ദ​മി തുടങ്ങി
Thursday, May 9, 2024 1:29 AM IST
കൊടുങ്ങല്ലൂർ: കോ​ട്ട​പ്പു​റം രൂ​പ​ത​യു​ടെ സാ​മൂ​ഹ്യശു​ശ്രൂ​ഷ വി​ഭാ​ഗ​മാ​യ കി​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലാം​ഗ്വേ​ജ് അ​ക്കാ​ദ​മി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കോ​ട്ട​പ്പു​റം രൂ​പ​ത ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കി​ഡ്സ് ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ തോ​മ​സ് ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കി​ല്‍ ഫോ​ര്‍ പ്രോ​ഗ്ര​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​ സ്റ്റാ​ൻ​ലി ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബി​ഷ​പ് ഡോ. അം​ബ്രോ​സ് ജ​ർ​മ​ൻ ഭാ​ഷാ ക്ലാ​സ് ന​യി​ച്ചു. പ്ര​മു​ഖ റി​ക്രൂ​ട്ടിം​ഗ് ഏ​ജ​ൻ​സി​ക​ളാ​യ ആബേ ഇ​ന്‍റർ​നാ​ഷ​ണ​ൽ, ഐ​ഐ​ഡി തു​ട​ങ്ങി​യ​വ​യു​ടെ അ​ധി​കൃ​ത​ർ ജോ​ലി, ഉ​പ​രി​പ​ഠ​ന മേ​ഖ​ല​ക​ളി​ലെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥിക​ളു​മാ​യി സം​വ​ദി​ച്ചു. ഫാ.​ ബി​യോ​ൺ തോ​മ​സ് കോ​ണ​ത്ത്, ഫാ.​ എ​ബ്നേ​സ​ർ കാ​ട്ടി​പ്പ​റ​മ്പി​ൽ, സിസ്റ്റർ ​അ​ന​റ്റ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.