വാ​ഴാ​നി ഡാ​മി​ൽ​നി​ന്ന് വെ​ള്ളം തു​റ​ന്നു​വി​ടും
Friday, May 10, 2024 12:21 AM IST
തൃ​ശൂ​ർ: കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി ഇ​ന്നു​മു​ത​ൽ വാ​ഴാ​നി ഡാ​മി​ൽ​നി​ന്നു വെ​ള്ളം തു​റ​ന്നു​വി​ടും. മൂ​ന്നു ദി​വ​സം മെ​യി​ൻ ക​നാ​ലി​ലൂ​ടെ​യും ഒ​ന്ന​ര ദി​വ​സം പാ​ർ​ളി​ക്കാ​ട് ബ്രാ​ഞ്ച് ക​നാ​ലി​ലൂ​ടെ​യും അ​ര​ദി​വ​സം മു​ണ്ടൂ​ർ ബ്രാ​ഞ്ച് ക​നാ​ലി​ലൂ​ടെ​യും കു​റാ​ഞ്ചേ​രി ബ്രാ​ഞ്ച് വ​ഴി​യു​മാ​ണു വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കു​ക. വ​ട​ക്കാ​ഞ്ചേ​രി പു​ഴ​യി​ലെ​യും ഇ​റി​ഗേ​ഷ​ൻ ക​നാ​ലി​ലെ​യും ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ നി​ർ​ദേ​ശി​ച്ചു.

മു​ണ്ട​ക​ൻ കൃ​ഷി​ക്കും ഒ​ന്നാം​ഘ​ട്ട കു​ടി​വെ​ള്ള ആ​വ​ശ്യ​ത്തി​നും ജ​ല​വി​ത​ര​ണം ന​ട​ത്തി​യ​ശേ​ഷം 49.07 എം.​എം ക്യൂ​ബ് ജ​ല​മാ​ണു ഡാ​മി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത്. വാ​ഴാ​നി പ​ദ്ധ​തി ഉ​പ​ദേ​ശ​ക​സ​മി​തി യോ​ഗ​തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന​ത്.