കു​ടി​വെ​ള്ളം ഉ​ട​നെ എ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം: എം​എ​ൽ​എ
Friday, May 10, 2024 12:21 AM IST
ചാ​വ​ക്കാ​ട്: ര​ണ്ട് ദി​വ​സ​തി​ന​കം കു​ടി​വെ​ള്ള ക​ണ​ക്‌​ഷ​ൻ പു​നഃ​സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ത്യക്ഷ​സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് എ​ൻ.​കെ. അ​ക്ബ​ർ എം​എ​ൽ​എ. ഏ​ങ്ങ​ണ്ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്ക​ന്‍​മേ​ഖ​ല​യാ​യ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വാ​ര്‍​ഡു​ക​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള പൈ​പ്പ്‌ലൈ​ന്‍ നാ​ഷ​ണ​ല്‍ ഹൈ​വേ​യു​ടെ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ക​ര്‍​ന്ന് കി​ട​ക്കു​ക​യാ​ണ്.

15 ദി​വ​സ​ത്തി​ന​കം ക​ണ​ക്ഷ​ന്‍ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് നേ​ര​ത്തെ​അ​റി​യി​ച്ചെ​ങ്കി​ലും പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത​തി​നാ​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ഏ​പ്രി​ല്‍ 30ന​കം പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന​താ​ണ്.

48 മ​ണി​ക്കൂ​റി​ന​കം ക​ണ​ക്ഷ​ന്‍ പു​ന​സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ല്‍ എം​എ​ല്‍​എ​യു​ടെ നേ​ത്വ​ത്വ​ത്തി​ല്‍ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ന് ഇ​റ​ങ്ങു​മെ​ന്നും ദേ​ശീ​യ​പാ​ത​യി​ലെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ത​ട​യു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കു​മെ​ന്നും എം​എ​ല്‍​എ മു​ന്ന​റി​യി​പ്പ് ന​ൽ​കി. എ​ക്സി.​എ​ൻ​ജി​നീ​യ​റു​ടെ അ​ദ്ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന​യോ​ഗ​ത്തി​ലാ​ണ് എം​എ​ല്‍​എ ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്.