ബൈ​ക്കും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Thursday, May 9, 2024 11:01 PM IST
പു​ത്തൂ​ർ: കേ​ശ​വപ​ടി​ക്ക് സ​മീ​പം ടി​പ്പ​ർ ലോ​റി​യും ബൈ​ക്കും കൂട്ടിയി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. പു​ത്തൂ​ർ ക​ല്ലും​ക്കു​ന്ന് സ്വ​ദേ​ശി ക​ള്ളാ​ട​ത്തി​ൽ സി​ദീ​ഷ് ബാ​ബു(42) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 9.30 നാ​ണ് അ​പ​ക​ടം. ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. പു​ത്തൂ​രി​ൽ നി​ന്നും പു​ത്ത​ൻ​കാ​ടി​ലെ ബ​ന്ധുവീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സി​ദീ​ഷി​ന്‍റെ ബൈ​ക്കി​ൽ വെ​ട്ടു​കാ​ട് ഭാ​ഗ​ത്ത് നി​ന്നും വ​ന്ന ടി​പ്പ​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​നെ ഏ​റെ ദൂ​രം ത​ള്ളി​നീ​ക്കി​യ​ശേ​ഷ​മാ​ണ് ടി​പ്പ​ർ ലോ​റി നി​ന്ന​ത്. അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ടി​പ്പ​ർ ലോ​റി തെ​റ്റാ​യ ദി​ശ​യി​ലാ​ണ് വ​ന്ന​തെ​ന്നും അ​പ​ക​ട ശേ​ഷം ഡ്രൈ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യും ദൃ​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

സം​സ്കാ​രം നാളെ 11.30 ന് ​വീ​ട്ടുവ​ള​പ്പി​ൽ. അ​ച്ഛ​ൻ: പരേതനായ സി​ദാ​ർ​ഥ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: സി​ബി, സി ​നി​ഷ് ബാ​ബു.