കൊ​ട​ക​ര ഫൊറോന പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Monday, May 6, 2024 1:50 AM IST
കൊ​ട​ക​ര: സെ​ന്‍റ് ജോ​സ​ഫ്‌​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ ഇ​ട​വ​ക മ​ധ്യ​സ്ഥ​ന്‍റെ ഊ​ട്ടു​തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു. രാ​വി​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു​ശേ​ഷം വി​കാ​രി ഫാ. ​ജെ​യ്‌​സ​ന്‍ ക​രി​പ്പാ​യി ഊ​ട്ടു​വെ​ഞ്ച​രി​പ്പ് നി​ര്‍​വ​ഹി​ച്ചു. തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന​ക്ക് ഫാ. ​ലി​ന്‍​സ് മേ​ലേ​പ്പു​റം സി​എം​ഐ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി. റ​വ. ഡോ. ​വി​ന്‍​സ​ന്‍റ് ആ​ല​പ്പാ​ട്ട് സ​ന്ദേ​ശം ന​ല്‍​കി.

തു​ട​ര്‍​ന്ന് കു​ഞ്ഞു​ങ്ങ​ള്‍​ക്കു​ള്ള ചോ​റൂ​ണ് ന​ട​ന്നു. വൈ​കീ​ട്ട് ന​ട​ന്ന സെ​ന്‍റ് ജോ​സ​ഫ് ഫാ​മി​ലി കു​ര്‍​ബാ​ന​യ്ക്ക് ഇ​ട​വ​ക​യി​ലെ വൈ​ദി​ക​ര്‍ കാ​ര്‍​മി​ക​രാ​യി. തു​ട​ര്‍​ന്ന് നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ള്‍ അ​ണി​നി​ര​ന്ന പ്ര​ദ​ക്ഷി​ണം ഉ​ണ്ടാ​യി.

ഇ​ട​വ​ക​യി​ലെ ഔ​സേ​ഫ്, ജോ​സ​ഫ് നാ​മ​ധാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ത്ത​വണ ഊ​ട്ടു​തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ച​ത്. തി​രു​നാ​ള്‍ ആ​ഘോ​ഷ​ച്ച​ട​ങ്ങു​ക​ള്‍​ക്ക് വി​കാ​രി ഫാ. ​ജെ​യ്‌​സ​ന്‍ ക​രി​പ്പാ​യി, അ​സി​.വി​കാ​രി ഫാ. ​സി​ബി​ന്‍ വാ​ഴ​പ്പ​ള്ളി, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​യ് വ​ട​ക്കേ​ത്ത​ല, ജോ​യി​ന്‍റ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ റി​ന്‍റോ കാ​ള​ത്തു​പ​റ​മ്പി​ല്‍, ട്ര​സ്റ്റി​മാ​രാ​യ ജോ​യ് മാ​ളി​യേ​ക്ക​ല്‍, സ്റ്റാ​ലി​ന്‍ കു​റ്റി​യി​ല്‍, പി​ആ​ര്‍​ഒ ജോ​യ്‌​സ് തെ​ക്കും​ത​ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.