കോ​ടാ​ലി​യി​ല്‍ വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി പ്ര​ദ​ര്‍​ശ​നം തു​ട​ങ്ങി
Tuesday, May 7, 2024 1:55 AM IST
കോ​ടാ​ലി: വി​ദ്യാ​ര്‍​ഥി​ക​ളാ​യ ര​ണ്ടു ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​ര്‍ ചേ​ര്‍​ന്നൊ​രു​ക്കി​യ വ​ന്യ​ജീ​വി ഫോ​ട്ടോ​പ്ര​ദ​ര്‍​ശ​ന​ത്തി​ന് കോ​ടാ​ലി ഫോ​ട്ടോ​മ്യൂ​സ് വി​ജ​യ​കു​മാ​ര്‍ മേ​നോ​ന്‍ സ്മാ​ര​ക ഓ​പ്പ​ൺ ആ​ർ​ട്ട് ഗാ​ല​റ​യി​ല്‍ തു​ട​ക്ക​മാ​യി. തൃ​ശൂ​ര്‍ പേ​രാ​മം​ഗ​ല​ത്തെ നി​മ​യ് പ്ര​വീ​ണ്‍, ആ​മ്പ​ല്ലൂ​രി​ലെ ഇ​ഷാ​ന്‍ എ​ന്നീ കു​ട്ടി​ക​ള്‍ പ​ക​ര്‍​ത്തി​യ 25 ഓ​ളം ചി​ത്ര​ങ്ങ​ളാ​ണ് 'ഫ്യൂ​ച്ച​ര്‍​സ്‌​കേ​പ്‌​സ്'​എ​ന്ന പേ​രി​ലു​ള്ള പ്ര​ദ​ര്‍​ശ​ന​ത്തി​ലു​ള്ള​ത്.

ഇ​ളംപ്രാ​യ​ത്തി​ല്‍ അ​ധി​ക​മാ​ര്‍​ക്കും കൈ​യെ​ത്തി​പ്പി​ടി​ക്കാ​ന്‍ ക​ഴി​യാ​ത്ത വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി മേ​ഖ​ല​യി​ല്‍ മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൂ​ടെ ത​ങ്ങ​ളെ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യാ​ണ് ഈ ​കൗ​മാ​ര​പ്ര​തി​ഭ​ക​ള്‍. വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​റും ആ​ര്‍​ക്കി​ടെ​ക്ടു​മാ​യ പ്ര​വീ​ണ്‍ മോ​ഹ​ന്‍​ദാ​സി​ന്‍റെ​യും ആ​ര്‍​ക്കി​ടെ​ക്ട് വൈ​ഷ്ണ​വി ചി​ത്തി​രൈ​ബാ​ല​ന്‍റെ​യും മ​ക​നാ​യ നി​മ​യ് തൃ​ശൂ​ര്‍ ഹ​രി​ശ്രീ വി​ദ്യാ​നി​ധി സ്‌​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​റും ബി​സി​ന​സുകാ​ര​നു​മാ​യ മു​ര​ളി മോ​ഹ​ന്‍റെ​യും സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​യും വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ മൃ​ദു​ല മു​ര​ളി​യു​ടേ​യും മ​ക​നാ​യ ഇ​ഷാ​ന്‍ പൂ​ച്ച​ട്ടി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം ഇ​ന്ത്യ​യി​ലെ വി​വി​ധ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ള്‍ പ​ക​ര്‍​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.​ ക​ര്‍​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പു​ര്‍, ആ​സാ​മി​ലെ മാ​ന​സ്, കാ​സി​രം​ഗ എ​ന്നീ ദേ​ശീ​യോ​ദ്യാ​ന​ങ്ങ​ളി​ല്‍ നി​ന്ന​ട​ക്ക​മു​ള്ള​വ​യാ​ണ് ചി​ത്ര​ങ്ങ​ള്‍.

പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​വ​ര്‍​ത​ന്നെ നി​ര്‍​വ​ഹി​ച്ചു. ഫോ​ട്ടോ​മ്യൂ​സ് ഡ​യ​റ​ക്ട​ര്‍ ഡോ.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പു​ളി​ക്ക​ല്‍, സീ​മ സു​രേ​ഷ്, ആ​ന​ന്ദ് ദു​ഗ​ര്‍, പ്ര​വീ​ണ്‍ മോ​ഹ​ന്‍​ദാ​സ്, മു​ര​ളി മോ​ഹ​ന്‍, വി.​കെ. കാ​സിം, ശ്രീ​നി പു​ല്ല​രി​ക്ക​ല്‍, പി.​എ​സ്. മോ​ഹ​ന്‍​ദാ​സ്, നി​മ​യ്, ഇ​ഷാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​ദ​ര്‍​ശ​നം 31 വ​രെ തു​ട​രും.