തൃശൂര്‍: അതിരൂപത 137-ാമത് ദിനാഘോഷ കമ്മിറ്റി ഓഫീസ് അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസ് കോനിക്കര കൊട്ടേക്കാട് ഫൊറോന പള്ളിയില്‍ ഉദ്ഘാടനം ചെയ്തു. ഈ മാസം 20നാണ് അതിരൂപത ദിനാഘോഷം കൊട്ടേക്കാട് നടത്തുന്നത്.
കൊട്ടേക്കാട് ഫൊറോനയുടെ കീഴിലുള്ള പത്തു പള്ളികളാണ് ഇത്തവണത്തെ അതിരൂപതാ ദിനാഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. വികാരി ജനറാള്‍ മോണ്‍. ജോസ് കോനിക്കരയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ 501 അംഗ ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
ഫാ. ജോജു ആളൂര്‍, ഫാ. ജെയ്സണ്‍ മാറോക്കി, ഫാ. മാത്യു കുറ്റിക്കോട്ടയില്‍, ഫാ. ബിനീഷ് മാങ്കൂട്ടത്തില്‍, ഫാ. സീജന്‍ ചക്കാലക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, ഫൊറോന കൗണ്‍സില്‍ സെക്രട്ടറി സി.ജെ. ജെയിംസ്, ഫ്രാന്‍സിസ് ഇമ്മട്ടി, പോളി തറയില്‍, കെ.പി. ജോയ്, സി.എല്‍. ഇഗ്നേഷ്യസ്, വിനേഷ് കോളങ്ങാടന്, പ്രിന്‍സ് ചാണ്ടി, ജോണ്സന് ജോര്‍ജ്, സി.ജെ. ജെന്സണ്, എല്‍.സി വിന്‍സന്റ്, എം.വി. ജോസഫ്, കെ.എഫ്. ബ്ലെസന്‍, ഡോ. ജോര്‍ജ് ലിയോണ്‍, ജിഷാദ് ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.