യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കല്ലട ബസ് തടയുന്നു
കഴിഞ്ഞ ദിവസം കല്ലട ബസില്‍ യാത്രക്കാര്‍ക്ക് ക്രൂരമായി മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് കായംകുളം ദേശീയ പാതയില്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ ബസ് തടഞ്ഞു. മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ ബസിനു മുന്നില്‍ കുത്തിയിരുന്നു. തിരുവനന്തപുരത്തു നിന്നു ബെംഗലൂരുവിലേക്കു പുറപ്പെട്ട ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. പതിനഞ്ച് മിനിട്ട് നീണ്ടു നിന്ന പ്രതിഷേധത്തിനു ശേഷം ബസ് കടത്തിവിട്ടു.