റിയാദ്: സിപിഎം ജനറൽ സെക്രട്ടറിയും രാജ്യസഭാ മുൻ അംഗവുമായിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ കേളി കാലാസംസ്കാരിക വേദി രക്ഷാധികാരി സമിതി അനുശോചന യോഗം നടത്തി.
റിയാദ് ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുശോചനയോഗത്തിൽ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, കെഎംസിസി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, ഒഐസിസി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, റിയാദ് മീഡിയ ഫോറം പ്രതിനിധികളായ ജയൻ കൊടുങ്ങല്ലൂർ, നജീം കൊച്ചുകലുങ്ക്,
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, സീബാ കൂവോട്, ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, ജോസഫ് ഷാജി, ഫിറോസ് തയ്യിൽ, കേളി ആക്ടിംഗ് സെക്രട്ടറി മധു ബാലുശേരി, വൈസ് പ്രസിഡന്റുമാരായ ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി,
ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്, വി.കെ. ഷഹീബ, കേളി ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറിമാരായ ഹുസൈൻ മണക്കാട്, ഹസൻ പുന്നയൂർ, ജവാദ് പരിയാട്ട്, ഷമീർ പുലാമന്തോൾ, ഷാജു പെരുവയൽ, അനിരുദ്ധൻ കീച്ചേരി, സതീഷ്കുമാർ വളവിൽ, സുകേഷ് കുമാർ,
കേളി സാംസ്കാരിക വിഭാഗം കൺവീനർ ഷാജി റസാഖ്, സൈബർ വിംഗ് കൺവീനർ ബിജു തായമ്പത്ത്, മാധ്യമ വിഭാഗം കൺവീനർ പ്രദീപ് ആറ്റിങ്ങൽ, ചില്ല സർഗവേദിയിൽ നിന്ന് ഫൈസൽ ഗുരുവായൂർ, വിപിൻ, എൻആർകെ സ്ഥാപക ചെയർമാൻ ഐ.പി. ഉസ്മാൻ കോയ, ലൂഹ ഗ്രൂപ്പ് എംഡി ബഷീർ മുസ്ല്യാരകത്ത്, റസൂൽ സലാം എന്നിവർ യെച്ചൂരിയെ അനുസ്മരിച്ച് സംസാരിച്ചു.
|