റ​ഫി പാ​ടി- ക്രി​സ്തു പ്ര​ഭു ജ​യ്ഹോ...
അ​ധി​കം പേ​ർ​ക്ക് അ​റി​യാ​ത്ത ര​ണ്ടു ക​ഥ​ക​ൾ ഇ​താ: 1954ൽ ​നാ​സ്തി​ക് എ​ന്നൊ​രു സി​നി​മ​യി​റ​ങ്ങി. അ​തി​ലെ ഒ​രു പാ​ട്ട് ഏ​റെ ജ​ന​പ്രി​യ​മാ​യി​രു​ന്നു. പാ​ട്ടു​കൊ​ണ്ട് സി​നി​മ അ​റി​യ​പ്പെ​ടു​ക​യും ചെ​യ്തു. ദേ​ഖ് തേ​രേ സ​ൻ​സാ​ർ കി ​ഹാ​ല​ത് ക്യാ ​ഹോ ഗ​യീ ഭ​ഗ​വാ​ൻ, കി ​കി​ത്നാ ബ​ദ​ൽ ഗ​യാ ഇ​ൻ​സാ​ൻ എ​ന്നാ​ണ് പാ​ട്ടി​ന്‍റെ വ​രി​ക​ൾ. ഏ​ക​ദേ​ശ അ​ർ​ഥം ഇ​ങ്ങ​നെ: ദൈ​വ​മേ, അ​ങ്ങ​യു​ടെ ലോ​ക​ത്തി​ന്‍റെ അ​വ​സ്ഥ എ​ന്താ​ണെ​ന്നു നോ​ക്കൂ, മ​നു​ഷ്യ​ൻ എ​ത്ര​മാ​ത്രം മാ​റി​യി​രി​ക്കു​ന്നു! വ​രി​ക​ളെ​ഴു​തി​യ പ്ര​ദീ​പി​ന്‍റെ ശ​ബ്ദ​ത്തി​ലാ​ണ് ലോ​കം പാ​ട്ടു​കേ​ട്ട​ത്.

മു​ഹ​മ്മ​ദ് റ​ഫി​യെ​ക്കൊ​ണ്ടു പാ​ടി​ക്കാ​ൻ​വ​ച്ച പാ​ട്ടാ​ണ്. എ​ന്നാ​ൽ, അ​ദ്ദ​ഹ​മ​തു നി​ര​സി​ച്ചു. അ​ങ്ങ​നെ ഗാ​ന​ര​ച​യി​താ​വ് ഗാ​യ​ക​നാ​യി. ഹി​റ്റാ​കു​മാ​യി​രു​ന്ന ഗാ​നം മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​യാ​ൻ മു​ഹ​മ്മ​ദ് റ​ഫി​ക്കു ക​ഴി​ഞ്ഞി​ല്ല എ​ന്നൊ​ക്കെ വ്യാ​ഖ്യാ​ന​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ത​ല്ല കാ​ര​ണം.​അ​ടു​ത്ത ക​ഥ​കൂ​ടി കേ​ൾ​ക്കു​ക. ബി.​ആ​ർ. ചോ​പ്ര​യു​ടെ ഗു​മ്ര എ​ന്ന സി​നി​മ​യി​റ​ങ്ങു​ന്നു, 1963ൽ. ​സാ​ഹി​ർ ലു​ധി​യാ​ൻ​വി​യു​ടെ വ​രി​ക​ൾ​ക്ക് ഈ​ണ​മൊ​രു​ക്കു​ന്ന​ത് ര​വി.

ച​ലോ ഇ​ക് ബാ​ർ ഫി​ർ സേ ​അ​ജ്ന​ബീ ബ​ൻ ജാ​യേ ഹം ​ദോ​നോ എ​ന്നു തു​ട​ങ്ങു​ന്ന പാ​ട്ടു​പാ​ടാ​ൻ മ​ഹേ​ന്ദ്ര ക​പൂ​റി​നാ​ണ് അ​വ​സ​രം കി​ട്ടി​യ​ത്. എ​ന്നാ​ൽ, അ​ദ്ദേ​ഹ​മാ​യി​രു​ന്നി​ല്ല ര​വി​യു​ടെ മ​ന​സി​ൽ. പാ​ട്ട് റ​ഫി പാ​ട​ണ​മെ​ന്നാ​യി​രു​ന്നു ര​വി​ക്ക്. ചോ​പ്ര വ​ഴ​ങ്ങി​യി​ല്ല. എ​ന്തു​കൊ​ണ്ട് റ​ഫി​യെ​ക്കൊ​ണ്ടു പാ​ടി​ക്കു​ന്നി​ല്ലെ​ന്നാ​യി ര​വി. അ​തി​നു​ത്ത​രം മ​റ്റൊ​രു സം​ഭ​വ​ക​ഥ​യാ​ണ്.

തൊ​ട്ടു​മു​ന്പ​ത്തെ കൊ​ല്ലം ചോ​പ്ര ധ​ർ​മ​പു​ത്ര എ​ന്നൊ​രു സി​നി​മ​യെ​ടു​ത്തി​രു​ന്നു. അ​തി​ലൊ​രു ഖ​വാ​ലി​യു​ണ്ട്. യേ ​മ​സ്ജി​ദ് ഹേ ​വോ ബ​ഡ്ഖാ​നാ, മ​ഖ്സ​ദ് തോ ​ഹേ ദി​ൽ കോ ​സ​മ്ജാ​നാ, ചാ​ഹേ യേ ​മാ​നോ യാ ​വോ മാ​നോ... മ​ഹേ​ന്ദ്ര ക​പൂ​റും മു​ഹ​മ്മ​ദ് റ​ഫി​യും ചേ​ർ​ന്ന് അ​തു പാ​ട​ണ​മെ​ന്നാ​യി​രു​ന്നു ചോ​പ്ര​യു​ടെ ആ​ഗ്ര​ഹം. മ​ഹേ​ന്ദ്ര ക​പൂ​റി​ന്‍റെ​യും ത​ന്‍റെ​യും ശ​ബ്ദ​ങ്ങ​ൾ​ക്കു സാ​മ്യ​മു​ണ്ട്, മ​റ്റാ​രെ​യെ​ങ്കി​ലും നോ​ക്കൂ എ​ന്നു​പ​റ​ഞ്ഞ് റ​ഫി അ​തി​ൽ​നി​ന്ന് ഒ​ഴി​വാ​യി. അ​ക്കാ​ര​ണം​കൊ​ണ്ടാ​ണ് ഗു​മ്ര​യി​ലെ പാ​ട്ടി​നു റ​ഫി വേ​ണ്ട, മ​ഹേ​ന്ദ്ര ക​പൂ​ർ മ​തി​യെ​ന്നു ബി.​ആ​ർ. ചോ​പ്ര തീ​രു​മാ​നി​ച്ച​ത്.

റ​ഫി​യി​ലെ വി​ശ്വാ​സി

ഇ​നി​യാ​ണ് ക​ഥ​ക​ളി​ലെ കാ​ര്യം. നാ​സ്തി​കി​ലെ​യും ധ​ർ​മ​പു​ത്ര​യി​ലെ​യും പാ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ റ​ഫി പ​റ​ഞ്ഞ ര​ണ്ടു കാ​ര​ണ​ങ്ങ​ളും കാ​ന്പു​ള്ള​ത​ല്ല. എ​ന്നാ​ൽ, അ​തി​നേ​ക്കാ​ൾ ഗൗ​ര​വ​മു​ള്ള മ​റ്റൊ​രു കാ​ര​ണ​മു​ണ്ടാ​യി​രു​ന്നു- റ​ഫി ത​ന്‍റെ വി​ശ്വാ​സ​ത്തെ ധി​ക്ക​രി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടാ​ത്ത​യാ​ളാ​യി​രു​ന്നു എ​ന്ന​തു​ത​ന്നെ. ഓ ​ദു​നി​യാ കേ ​ര​ഖ് വാ​ലേ പോ​ലെ ഭ​ജ​നു​ക​ളു​ടെ ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന പാ​ട്ടു​ക​ൾ പാ​ടാ​ൻ അ​ദ്ദേ​ഹ​ത്തി​നു പ്ര​യാ​സ​മി​ല്ലാ​യി​രു​ന്നു.

അ​തി​ൽ പ്ര​പ​ഞ്ച​ശ​ക്തി​യെ ബ​ഹു​മാ​നി​ക്കു​ന്ന​യാ​ളാ​യാ​ണ് പാ​ടു​ന്ന​ത്. അ​തേ​സ​മ​യം, ദൈ​വ​മേ, താ​ങ്ക​ളു​ടെ ലോ​ക​ത്തി​ന്‍റെ അ​വ​സ്ഥ നോ​ക്കൂ എ​ന്ന​തു​പോ​ലു​ള്ള വ​രി​ക​ളും, മ​സ്ജി​ദി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന വി​ധ​മു​ള്ള ആ​ശ​യ​ങ്ങ​ളും അ​ദ്ദേ​ഹം ഒ​രി​ക്ക​ലും പാ​ടാ​ൻ സ​മ്മ​തി​ക്കു​മാ​യി​രു​ന്നി​ല്ല. പാ​ട്ടു​ക​ൾ കി​ട്ടാ​നാ​യി ത​ന്‍റെ വി​ശ്വാ​സ​ങ്ങ​ളെ ബ​ലി​ക​ഴി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. എ​ല്ലാ മ​ത​ങ്ങ​ളെ​യും അ​ദ്ദേ​ഹം ബ​ഹു​മാ​നി​ച്ചു. ഭ​ക്തി​ഗീ​ത​ങ്ങ​ൾ പാ​ടി... ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്കൊ​ഴു​കി...

യേ​ശു​വി​ന്‍റെ ഗീ​ത​ങ്ങ​ൾ

ബ്രി​ട്ടീ​ഷ് റി​ക്കാ​ർ​ഡ് ലേ​ബ​ലാ​യ ഇ​എം​ഐ പു​റ​ത്തി​റ​ക്കി​യ ഒ​രു ലോം​ഗ് പ്ലേ ​ഡി​സ്കി​ന്‍റെ പേ​ര് സോം​ഗ്സ് ഓ​ഫ് അ​വ​ർ ലോ​ർ​ഡ് ജീ​സ​സ് എ​ന്നാ​ണ്. 1976ലാ​ണ് ഇ​തു പു​റ​ത്തി​റ​ങ്ങി​യ​ത്. ഉ​ദ്ധ​വ് കു​മാ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ഈ​ണം പ​ക​ർ​ന്ന​ത് മ​ധു​ക​ർ പാ​ഠ​ക് (ഇ​ക്കാ​ര്യ​ത്തി​ൽ ര​ണ്ട​ഭി​പ്രാ​യ​മു​ണ്ട്, അ​തു പി​ന്നാ​ലെ).

ഛുഡാ​നെ പാ​പ് സേ ​സ​ബ് കോ ​ലി​യാ അ​വ​താ​ർ ഈ​ശോ നേ, ​ച​ലോ ച​ലോ ദ​ർ​ശ​ൻ ക​ർ​നേ, ധ​ന്യ ക്രി​സ്തു പ്ര​ഭു ജ​യ് ഹോ.. ​എ​ന്നി​ങ്ങ​നെ​യാ​ണ് ഡി​സ്കി​ൽ ഉ​ള്ള ഗാ​ന​ങ്ങ​ൾ. മു​ഹ​മ്മ​ദ് റ​ഫി പാ​ടി​യ സു​ന്ദ​ര​മാ​യ ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​ങ്ങ​ളാ​ണ് ഇ​വ. ല​ഭ്യ​മാ​യ ചി​ത്ര​ങ്ങ​ളി​ൽ ഡി​സ്കി​ന്‍റെ ക​വ​റി​ൽ ബോം​ബെ ബി​ഷ​പ്പാ​യി​രു​ന്ന ഡോ. ​ഡൊ​ണാ​ൾ​ഡ് കെ​ന്ന​ഡി​ക്കൊ​പ്പം റ​ഫി നി​ൽ​ക്കു​ന്ന​തു കാ​ണാം.

ഇ​തി​ലെ ഗാ​ന​ങ്ങ​ളു​ടെ റി​ക്കാ​ർ​ഡിം​ഗ് വേ​ള​യി​ൽ സ​ന്നി​ഹി​ത​നാ​വാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ബി​ഷ​പ്പി​ന്‍റെ പേ​രി​ലു​ള്ള കു​റി​പ്പി​ൽ പ​റ​യു​ന്നു. റ​ഫി​യെ​പ്പോ​ലെ പ്ര​ശ​സ്ത​നാ​യ ഒ​രു ഗാ​യ​ക​ന്‍റെ ശ​ബ്ദ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു റി​ക്കാ​ർ​ഡിം​ഗ് പു​റ​ത്തി​റ​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ലാ​പ​ന​ത്തി​ൽ പ​രി​പൂ​ർ​ണ ഭ​ക്തി​യും ഭാ​വ​വും നി​റ​യു​ന്നു. പാ​ട്ടു​ക​ളി​ലൂ​ടെ അ​നേ​ക​ർ​ക്ക് അ​നു​ഗ്ര​ഹ​മു​ണ്ടാ​ക​ട്ടെ​യെ​ന്നും ബി​ഷ​പ് കു​റി​ക്കു​ന്നു. പു​തി​യ ത​ല​മു​റ​ക്കാ​ർ (ഒ​രു പ​ക്ഷേ പ​ഴ​യ​വ​രും) അ​ധി​കം കേ​ൾ​ക്ക​പ്പെ​ടാ​തെ പോ​യ ഈ ​പാ​ട്ടു​ക​ൾ യു ​ട്യൂ​ബി​ൽ ല​ഭ്യ​മാ​ണ്.

പു​ഞ്ചി​രി​യു​ടെ ഗാ​നം

മ​ഹാ മ​ര​ണ്‍ കോ ​ജീ​ത് കേ ​ഈ​ശോ ഫി​ർ ജ​ഗ് മേ ​ആ​യേ എ​ന്നാ​ണ് ധ​ന്യ ക്രി​സ്തു ജ​യ് ഹോ ​എ​ന്ന പാ​ട്ടി​ന്‍റെ ആ​ദ്യ​ത്തെ വ​രി. എ​ല്ലാ ദുഃ​ഖ​ങ്ങ​ളെ​യും പു​ഞ്ചി​രി​യോ​ടെ നേ​രി​ടാ​ൻ യേ​ശു കൂ​ടെ​യു​ണ്ടെ​ന്ന് ഈ ​പാ​ട്ട് ഓ​ർ​മി​പ്പി​ക്കു​ന്നു. ച​ലോ ച​ലോ ദ​ർ​ശ​ൻ ക​ർ​നേ എ​ന്ന പാ​ട്ടും ഒ​രു സ​ന്തോ​ഷ​ഗീ​ത​മാ​ണ്. ന​ക്ഷ​ത്ര​മു​ദി​ച്ചി​രി​ക്കു​ന്നു, ലോ​ക​ത്തി​ന്‍റെ ര​ക്ഷ​ക​ൻ അ​വ​ത​രി​ച്ചി​രി​ക്കു​ന്നു എ​ന്നാ​ണ് അ​തി​ന്‍റെ വ​രി​ക​ളി​ൽ.

ഇ​നി, ഈ​ണ​ങ്ങ​ൾ ആ​രൊ​രു​ക്കി എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ഭി​ന്നാ​ഭി​പ്രാ​യം. ഡി​സ്കി​ന്‍റെ ച​ട്ട​യി​ൽ കാ​ണാം, സം​ഗീ​തം- മ​ധു​ക​ർ പാ​ഠ​ക് എ​ന്ന്. അ​തി​നു തൊ​ട്ടു​താ​ഴെ ഓ​ർ​ക്ക​സ്ട്ര അ​റേ​ഞ്ച് ചെ​യ്ത​യാ​ളു​ടെ പേ​രു​ണ്ട്- വി​ഖ്യാ​ത​നാ​യ എ​നോ​ക് ഡാ​നി​യേ​ൽ​സ്. അ​റേ​ഞ്ച്മെ​ന്‍റ് മാ​ത്ര​മ​ല്ല, സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച​ത് അ​ദ്ദേ​ഹ​മാ​ണെ​ന്ന് പ​ഴ​യ ത​ല​മു​റ​യി​ലെ ആ​സ്വാ​ദ​ക​ർ പ​ല​രും പ​റ​യു​ന്നു.

പാ​ട്ടു​ക​ളു​ടെ മാ​ർ​ച്ചിം​ഗ് ടെം​പോ​യും അ​ക്കോ​ർ​ഡി​യ​ന്‍റെ സു​ന്ദ​ര​സാ​ന്നി​ധ്യ​വും കേ​ൾ​ക്കു​ന്പോ​ൾ അ​താ​ണ് ശ​രി​യെ​ന്നു മ​ന​സു പ​റ​യും. അ​പ്പോ​ൾ, ഈ ​ക്രി​സ്മ​സി​നു ര​ക്ഷ​ക​ന്‍റെ ഗീ​ത​ങ്ങ​ൾ കേ​ൾ​ക്കാം, റ​ഫി​യു​ടെ ശ​ബ്ദ​ത്തി​ൽ...

ഹ​രി​പ്ര​സാ​ദ്