പദശുദ്ധി കോശം
ഡോ. ഡേവിസ്
സേവ്യർ
പേജ്: 584 വില: ₹590
ബുക്ക് മീഡിയ,
കോട്ടയം
ഫോൺ: 9447536240
മലയാള ഭാഷയെ ഇഷ്ടപ്പെടുന്ന ഏതൊരാളും സ്വന്തമാക്കേണ്ട ഗ്രന്ഥം. പല വാക്കുകളും അർഥമറിയാതെയും തെറ്റായ രീതിയിലും ഉച്ചരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവരാണ് പലരും.
എന്നാൽ, നല്ല മലയാളത്തെ ആധികാരികമായി പരിചയപ്പെടുത്തുകയാണ് ഗ്രന്ഥകാരൻ. വാക്കുകളുടെ അർഥ വ്യത്യാസം, പ്രയോഗരീതി എന്നിവയെല്ലാം ഇതിലുണ്ട്. പത്രമാധ്യമങ്ങളിലെ ഭാഷാ പ്രയോഗത്തെയും വിലയിരുത്തുന്നു.
സെന്റ് ജോർജ് (ജീവചരിത്രം)
ജോയ്
നെടിയാലിമോളേൽ
പേജ്: 156 വില: ₹230
നോഷൻ പ്രസ്
ഫോൺ: 9423463971
കേരളക്കരയിൽ ഏറെ പ്രിയപ്പെട്ട വിശുദ്ധ ഗീവർഗീസിന്റെ ജീവചരിത്രം. അതിജീവനത്തിന്റെ പ്രതീകമായാണ് പല രാജ്യങ്ങളും സെന്റ് ജോർജിനെ ഹൃദയത്തിലേറ്റുന്നത്. ധീരപടനായകനായിരുന്ന സെന്റ് ജോർജിന്റെ ജീവചരിത്രവും സംഭവബഹുലമാണ്.
രണ്ടാമടക്കം
സലിൽ ജോസ്
പേജ്: 176 വില: ₹250
പൂർണ പബ്ലിക്കേഷൻ,
കോഴിക്കോട്
ഫോൺ: 0495 2720085
കേരളത്തിലെ പുരാതനമായ ഒരു ക്രൈസ്തവ കുടുംബത്തിലെ അംഗങ്ങളുടെ അസാധാരണമായ ചില അനുഭവങ്ങളിലൂടെ വികസിക്കുന്ന നോവൽ.
മധ്യകേരളത്തിലെ ക്രൈസ്തവ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഒരു നന്പൂതിരി കുടുംബത്തിൽനിന്നു സ്ഥലം വാങ്ങി അവിടെ ജീവിച്ചുതുടങ്ങുന്ന അവർ സൂക്ഷിക്കുന്ന ഒരു രഹസ്യമാണ് കഥയുടെ കാതൽ.
ഉണക്കമരത്തിലെ നരച്ചമുടി
അഗസ്റ്റിൻ
നടുവിലേക്കുറ്റ്
പേജ്: 160 വില: ₹220
ബുക്ക് മീഡിയ, കോട്ടയം
ജീവിതയാത്ര വേറിട്ട കണ്ണിലൂടെ നോക്കുന്ന ഗ്രന്ഥം. വാർധക്യം പലർക്കും ഉണക്കമരമായ കാലഘട്ടമാണ്. എന്നാൽ, അതിലേക്കുള്ള യാത്രയെ എങ്ങനെ ഊഷ്മളമാക്കാം, പച്ചപ്പുള്ളതാക്കാമെന്നു പരിശോധിക്കുകയാണ് ഈ പുസ്തകത്തിൽ.