പാ​ട്ടി​ന്‍റെ വ​ഴി
മ​ല​യാ​ള സി​നി​മാ​ഗാ​ന ച​രി​ത്ര​മാ​ണ് ഈ ​ഗ്ര​ന്ഥ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ളു​ടെ ആ​വി​ർ​ഭാ​വം, വ​ള​ർ​ച്ച, പ​രി​ണാ​മം, ഈ ​രം​ഗ​ത്തെ പ്ര​തി​ഭ​ക​ൾ, ഈ​ണ​ങ്ങ​ൾ, ശൈ​ലീ മാ​റ്റ​ങ്ങ​ൾ തു​ട​ങ്ങി പ​ഠി​താ​ക്ക​ൾ​ക്കും ഗാ​നാ​സ്വാ​ദ​ക​ർ​ക്കും വി​ല​പ്പെ​ട്ട നി​ര​വ​ധി വി​വ​ര​ങ്ങ​ൾ.

പാ​ട്ടി​ന്‍റെ വ​ഴി

പ്ര​ഫ.​ഡോ.
ഡേ​വി​സ് സേ​വ്യ​ർ
പേ​ജ്: 64 വി​ല: ₹120
ബു​ക്ക് മീ​ഡി​യ, കോ​ട്ട​യം
ഫോ​ൺ: 9447536240

മ​ല​യാ​ള സി​നി​മാ​ഗാ​ന ച​രി​ത്ര​മാ​ണ് ഈ ​ഗ്ര​ന്ഥ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ളു​ടെ ആ​വി​ർ​ഭാ​വം, വ​ള​ർ​ച്ച, പ​രി​ണാ​മം, ഈ ​രം​ഗ​ത്തെ പ്ര​തി​ഭ​ക​ൾ, ഈ​ണ​ങ്ങ​ൾ, ശൈ​ലീ മാ​റ്റ​ങ്ങ​ൾ തു​ട​ങ്ങി പ​ഠി​താ​ക്ക​ൾ​ക്കും ഗാ​നാ​സ്വാ​ദ​ക​ർ​ക്കും വി​ല​പ്പെ​ട്ട നി​ര​വ​ധി വി​വ​ര​ങ്ങ​ൾ.

ഫാ​ക്ട​റി

ജോ​യ്
നെ​ടി​യാ​ലി​മോ​ളേ​ൽ
പേ​ജ്: 378 വി​ല: ₹505
നോ​ഷ​ൻ പ്ര​സ്, ചെ​ന്നൈ
ഫോ​ൺ: 9423463971

പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ​ത​ന്നെ ഒ​രു ഫാ​ക്ട​റി​യി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് ഈ ​നോ​വ​ലി​ന്‍റെ പ്ര​മേ​യം. ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഒ​രു ഫാ​ക്ട​റി ത​ക​ർ​ച്ച​യി​ലേ​ക്കു കൂ​പ്പു​കു​ത്തു​ന്നു. ഒ​രു സ്ഥാ​പ​ന​ത്തെ ന​ശി​പ്പി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ ഏ​തൊ​ക്കെ​യെ​ന്നു വാ​യ​ന​ക്കാ​ർ നോ​വ​ലി​ലൂ​ടെ തി​രി​ച്ച​റി​യും.

ബൈ​ബി​ൾ ചോ​ദ്യ​ര​ത്നാ​വ​ലി

ഫാ. ​ജോ​സ്
ന​ടു​വി​ലേ​ക്കു​റ്റ്
പേ​ജ്: 752 വി​ല: ₹900
ബു​ക്ക് മീ​ഡി​യ,
കോ​ട്ട​യം
ഫോ​ൺ: 9447536240

ബൈ​ബി​ൾ പ​ഠി​ക്കാ​നും മ​ന​സി​ലാ​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ് ബൈ​ബി​ൾ ചോ​ദ്യ​ര​ത്നാ​വ​ലി എ​ന്ന ഗ്ര​ന്ഥം. വ​ള​രെ ല​ളി​ത​മാ​യി ബൈ​ബി​ൾ സം​ഭ​വ​ങ്ങ​ൾ ചോ​ദ്യോ​ത്ത​ര​ങ്ങ​ളി​ലൂ​ടെ മ​ന​സി​ലാ​ക്കാം. ബൈ​ബി​ളി​ലെ എ​ല്ലാ ഗ്ര​ന്ഥ​ങ്ങ​ളു​ടെ​യും അ​ധ്യാ​യം തി​രി​ച്ചു​ള്ള ചോ​ദ്യാ​വ​ലി ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടും.

ഇ​തെ​ന്‍റെ ഓ​ർ​മ​യ്ക്കാ​യി ചെ​യ്യു​വി​ൻ

ത​ങ്ക​ച്ച​ൻ
തു​ണ്ടി​യി​ൽ
പേ​ജ്: 166 വി​ല: ₹180
സെ​ന്‍റ് പോ​ൾ​സ്,
എ​റ​ണാ​കു​ളം
ഫോ​ൺ: 9961051381

സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ത​ങ്ക​ച്ച​ൻ തു​ണ്ടി​യി​ൽ എ​ഴു​തി ഏ​റെ പ്ര​ചാ​രം നേ​ടി​യ "ഇ​തെ​ന്‍റെ ഓ​ർ​മ​യ്ക്കാ​യി ചെ​യ്യു​വി​ൻ' എ​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ പ​രി​ഷ്ക​രി​ച്ച നൂ​റാം പ​തി​പ്പ്. വി​ശു​ദ്ധ കു​ർ​ബാ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വ​ന്തം അ​നു​ഭ​വ​ങ്ങ​ളാ​ണ് ഗ്ര​ന്ഥ​കാ​ര​ൻ വി​വ​രി​ക്കു​ന്ന​ത്. വാ​യ​ന​ക്കാ​രെ വ​ല്ലാ​തെ സ്പ​ർ​ശി​ക്കാ​ൻ മാ​ത്രം ആ​ഴ​വും തീ​ക്ഷ്ണ​ത​യും സ​ത്യ​സ​ന്ധ​ത​യും ആ ​അ​നു​ഭ​വ​ങ്ങ​ൾ​ക്കു​ണ്ട്. അ​താ​ണ് ചി​ല​പ്പോ​ൾ വാ​യ​ന​ക്കാ​രു​ടെ​യും ക​ണ്ണു​ന​ന​യ്ക്കു​ന്ന​ത്.

അ​ട്ട​മൂ​തി കു​ലം

തോ​ന്ന​യ്ക്ക​ൽ
അ​യ്യ​പ്പ​ൻ
പേ​ജ്: 226 വി​ല: ₹360
പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ്,
തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 0471-2471533

മ​ണ്ണി​ന്‍റെ മ​ണ​മു​ള്ള നോ​വ​ൽ. മ​ണ്ണി​ൽ പ​ണി​യെ​ടു​ക്കു​ക​യ​ല്ല, പ​ട​വെ​ട്ടു​ക​യാ​ണ് അ​ട്ട​മൂ​തി
എ​ന്ന ക​ഥാ​പാ​ത്ര​മെ​ന്നു നോ​വ​ലി​സ്റ്റ് പ​റ​യു​ന്നു. അ​ട്ട​മൂ​തി​യു​ടെ​യും കൂ​ട്ട​രു​ടെ​യും തീ​ക്ഷ്ണ​ജീ​വി​ത​ത്തി​ലേ​ക്കു​ള്ള സാ​ഹ​സി​ക യാ​ത്ര.