ഇങ്ങനെയും ചില മനുഷ്യർ
ജോസ് കേളം പറന്പിൽ സിഎംഐ
പേജ്: 104 വില: ₹180
ഭൂമിക ബുക്സ്,
തൃശൂർ
ഫോൺ: 9495739943
ഒറ്റ ഇരുപ്പിൽ വായിച്ചുതീർക്കാവുന്ന രസകരമായ കുറിപ്പുകൾ. അസാധാരണ കാര്യങ്ങൾ ചെയ്ത ചില മനുഷ്യരുടെ ജീവിതത്തിലെ സംഭവങ്ങളാണ് ഇതിലുള്ളത്. ലളിതമായ ഭാഷയിൽ ചെറിയ കുറിപ്പുകളിലൂടെ നമ്മെ ചിന്തിപ്പിക്കുകയും വഴികാട്ടുകയും ചെയ്യുന്നു ഗ്രന്ഥകാരൻ.
തോറ്റവന്റെ സങ്കീർത്തനം
കെ.ജെ. ടോമി
പേജ്: 96
വില: ₹130
പ്രൈവറ്റ്
പബ്ലിക്കേഷൻ
ഫോൺ: 7025455566
55 കവിതകളുടെ സമാഹാരം. തോറ്റെന്നു മറ്റുള്ളവർ കരുതുമ്പോഴും അതു സ്വയം തോന്നാത്തിടത്തോളം കാലം അയാൾ വിജയത്തിന്റെ പാതയിലാണെന്നു കവി പറയുന്നു. ഈ ഒരു ചിന്ത കവിതകളിലുടനീളം കാണാം. സമൂഹത്തിനു പ്രയോജനകരമായ മറ്റു ചില വിവരങ്ങൾകൂടി ഉൾപ്പെടുത്തിയ പുസ്തകം.
അർതോസ് കുർബാന പഠനങ്ങൾ
ജോയി
ചെഞ്ചേരിൽ
എംസിബിഎസ്
പേജ്:120 വില: ₹160
ജീവൻ ബുക്സ്,
കോട്ടയം
ഫോൺ: 8078999125
കുർബാനയിൽ ചേരാത്തതൊന്നും യഥാർഥ ആധ്യാത്മികതയല്ല. മനുഷ്യന്റെ കാഴ്ചപ്പാടോ വികാരശമനമോ കണക്കുകൂട്ടലോ അല്ല വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഘടകങ്ങളുടെ പ്രാധാന്യവും പ്രസക്തിയും ലളിതമായി വിവരിക്കുന്ന പുസ്തകം.
1950 കേരള സഭാ സൂര്യതേജസുകൾ
ജോൺ കച്ചിറമറ്റം
പേജ്:1000
വില: ₹1500
കച്ചിറമറ്റം
ഫൗണ്ടേഷൻ,
കോട്ടയം
ഫോൺ:
9447662076
രാഷ്ട്രത്തിനും സമുദായത്തിനും സഭയ്ക്കും വിലപ്പെട്ട സേവനങ്ങൾ നൽകിയ 1950 കത്തോലിക്ക നേതാക്കളുടെ ജീവചരിത്രം. കുടിയേറ്റം, കൃഷി, മത്സ്യബന്ധനം, ബാങ്കിംഗ്, വിദ്യാഭ്യാസം, അച്ചടി, വ്യവസായം, സാംസ്കാരികം, പ്രസാധനം, ദേശീയ നവോത്ഥാനം തുടങ്ങിയ വൈവിധ്യമാർന്ന രംഗങ്ങളിലെ പ്രതിഭകളെ അടുത്തറിയാം.