ദിവ്യകാരുണ്യമേ ആരാധന
എഡി: ഫാ. വിൻസന്റ്
സ്രാന്പിക്കൽ എംസിബിഎസ്
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ
എംസിബിഎസ്
പേജ്: 96 വില: ₹ 110
ലൈഫ് ഡേ ബുക്സ്, കോട്ടയം
ഫോൺ: 8078805649
വ്യക്തിപരവും സമൂഹപരവുമായ പ്രാർഥനാരീതിയായ ദിവ്യകാരുണ്യ ആരാധന നടത്താൻ സഹായിക്കുന്ന ഗ്രന്ഥം. പെസഹവ്യാഴം, ദുഃഖവെള്ളി, വർഷാവസാനം, വർഷാരംഭം, ആദ്യ വെള്ളി തുടങ്ങിയ അവസരങ്ങളിൽ നടത്താവുന്ന ആരാധനകളും ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നു.
രാരിക്കുട്ടി
മാത്യൂസ് ആർപ്പൂക്കര
പേജ്: 46 വില: ₹ 80
സൺഷൈൻ ബുക്സ്, തൃശൂർ
ഫോൺ: 8089239300
ധീരതയ്ക്കുള്ള അവാർഡ് ലഭിച്ച പെൺകുട്ടിയുടെ കഥ. ബാല്യത്തിലെ ദുർഘട സന്ദർഭങ്ങളെ അവൾ അതിജീവിക്കുന്ന കഥ കുട്ടികൾക്കു വലിയ പ്രചോദനം നൽകും. അവാർഡിനേക്കാൾ ജീവിതത്തിൽ പഠിക്കാനും വളരാനും ലഭിച്ച അവസരങ്ങളെ ഇഷ്ടപ്പെടുന്ന പെൺകുട്ടി.
വിഷുക്കൈനീട്ടം
ജോർജ് വലിയമറ്റത്ത്
പേജ്: 88 വില: ₹ 130
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്,
തിരുവനന്തപുരം
ഫോൺ: 9447190168
കഥകൾ ഇഷ്ടപ്പെടുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഏതാനും കഥകളുടെ സമാഹാരം. ജീവിതാനുഭവങ്ങളെ ഭാവനയിൽ ചാലിച്ചെഴുതിയ കഥകൾ. പി.വൈ. സുധീർ വരച്ച ചിത്രങ്ങൾ പുസ്തകത്തെ കൂടുതൽ ആകർഷകമാക്കുന്നു.
നിങ്ങൾക്കുമാകാം രക്ഷകൻ
ഡോ. ഷിബി പി. വർഗീസ്
പേജ്: 176 വില: ₹ 270
സഹ്യ
ഫോൺ: 9895969320
പഠിക്കുകയും വീടുകളിൽ സൂക്ഷിക്കുകയും ചെയ്യേണ്ട ഗ്രന്ഥം. പ്രഥമശുശ്രൂഷ ആവശ്യം വരുന്ന വേളകളിൽ അതെങ്ങനെ ഫലപ്രദമായും ശാസ്ത്രീയമായും ചെയ്യാമെന്നു ചിത്രങ്ങൾ സഹിതം വിവരിക്കുന്നു. സിപിആർ നൽകുന്നതു മുതൽ മുറിവ്, ഒടിവ്, ചെവിയിൽ പ്രാണി പോവുക, വെള്ളത്തിൽ വീഴുക, ഷോക്കടിക്കുക തുടങ്ങി നിരവധി സാഹചര്യങ്ങളിൽ എങ്ങനെയാണ് പ്രഥമശുശ്രൂഷ നൽകേണ്ടതെന്നു പഠിപ്പിക്കുന്നു.