തുറക്കട്ടെ മനസുകൾ
ഡോ. ഷിജുമോൻ ജോസഫ്
പേജ്: 140 വില: ₹220
പായൽ ബുക്സ്, കണ്ണൂർ
ഫോൺ: 9995285403
ആവലാതികളും പരിഭവങ്ങളുമില്ലാതെ എങ്ങനെ സന്തോഷത്തോടെ ജീവിതാനുഭവങ്ങളെ നേരിടാമെന്നു മനഃശാസ്ത്രപരമായി പരിശോധിക്കുന്ന ഗ്രന്ഥം. പ്രതിസന്ധികൾ നമ്മെ തളർത്തുകയല്ല കൂടുതൽ കരുത്തരാക്കുകയാണെന്ന് ഈ കുറിപ്പുകൾ വായിച്ചുകഴിയുന്പോൾ നാം തിരിച്ചറിയും.
റൊമാനിയ
കാരൂർ സോമൻ
പേജ്: 96 വില: ₹130
പ്രഭാത് ബുക്ക്ഹൗസ്, തിരുവനന്തപുരം
ഫോൺ: 0471-2471533
ഡ്രാക്കുള എന്ന ക്ലാസിക് കൃതിയിലൂടെ ലോകമെന്പാടും പ്രശസ്തമായ റൊമാനിയയിലെ കാർപ്പാത്തിയൻ പർവതനിരകളിലൂടെയുള്ള സഞ്ചാരത്തിന്റെ നേർക്കാഴ്ചകൾ. ഡ്രാക്കുള കോട്ടയുടെയും നിഗൂഢ പ്രദേശങ്ങളുടെയും ഇന്നത്തെ സാഹചര്യവും സ്ഥിതിയും ചരിത്രവുമൊക്കെ ഗ്രന്ഥകാരൻ വിവരിക്കുന്നു.
Hindutva Palm-Branches & The Christian Resolve
പി.ഐ. ജോസ്
പേജ്: 244 വില: ₹700
മീഡിയ ഹൗസ്, ഡൽഹി
ഫോൺ: 09555642600
എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയുടെ പരന്പരാഗതമായ സംസ്കൃതിക്ക് സമകാലിക സാഹചര്യത്തിൽ ഭീഷണി ഉയരുന്നുണ്ടോ? ഭരണഘടനാവകാശങ്ങൾ, മതവിശ്വാസം, മനുഷ്യാവകാശങ്ങൾ, സാന്പത്തിക താത്പര്യങ്ങൾ, ക്രൈസ്തവരടക്കം നേരിടുന്ന വെല്ലുവിളികൾ എന്നിങ്ങനെ കാലിക പ്രസക്തിയുള്ള നിരവധി വിഷയങ്ങൾ ആധികാരികമായി വിലയിരുത്തുന്ന ഇംഗ്ലീഷ് ഗ്രന്ഥം.
അവൾ അയച്ച കത്ത്
കോട്ടുകാൽ സത്യൻ
പേജ്: 76 വില: ₹100
പ്രഭാത് ബുക്ക്ഹൗസ്,
തിരുവനന്തപുരം
ഫോൺ: 0471-2471533
ഭാവനയും പ്രശസ്ത കഥാംശങ്ങളും അനുഭവങ്ങളും ഇഴ ചേർത്ത 35 കവിതകൾ. മനുഷ്യസ്നേഹത്തിന്റെയും നന്മയുടെയും നറുമണം കവിതകളിലെന്പാടും പരക്കുന്നതായി കാണാം. ആസ്വാദകർക്കു നല്ലൊരു കാവ്യാനുഭവമാകുമെന്നു പ്രതീക്ഷിക്കാം.
ആഴക്കടലിൽ ആണ്ടുപോയ ബ്ലാക്ക് ബോക്സ്
മാത്യൂസ് ആർപ്പൂക്കര
പേജ്: 76 വില: ₹110
നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം
ഫോൺ: 8089239300
ആഴക്കടലിലാണ്ടുപോയ ബ്ലാക്ക്ബോക്സ് വീണ്ടെടുക്കാനുള്ള കൗമാരസംഘത്തിന്റെ സാഹസിക ദൗത്യം വിവരിക്കുന്ന ബാലസാഹിത്യ കൃതി. കുട്ടികളിൽ ആകാംക്ഷയും ആവേശവും നിറയ്ക്കാൻ സഹായകമായ രീതിയിൽ സംഭവങ്ങൾ നോവലിൽ കോർത്തിണക്കിയിട്ടുണ്ട്.