നാനാകല്പം
എസ്.ഒാമനക്കുട്ടൻ
പേജ്: 162 വില: ₹ 220
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 9946038625
മെസൊപ്പൊട്ടേമിയൻ സംസ്കാരം, സിന്ധുനദീതട സംസ്കാരം തുടങ്ങിയ സംസ്കാരങ്ങളുടെ സവിശേഷതകളിലൂടെ സഞ്ചരിച്ച് ആരാധന, ഐതീഹ്യം, വിശ്വാസം തുടങ്ങിയവയെ പഠിക്കാൻ ശ്രമിക്കുന്ന ഗ്രന്ഥം. വാസ്തുശാസ്ത്രം, ശില്പകല, ചിത്രകല തുടങ്ങിയവയെല്ലാം പരാമർശിക്കുന്നു.
പാമര വിളക്ക്
രാജേന്ദ്രൻ കോട്ടുകാൽ
പേജ്: 74 വില: ₹ 100
പ്രഭാത് ബുക്ക് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 6282476180
നെറികേടുകൾക്കെതിരേ രോഷവും അതിജീവനത്തിന്റെ പ്രത്യാശയും വരികളിൽ ഒളിപ്പിച്ച കവിതകളുടെ സമാഹാരം. കടൽ ജീവിതവും കര ജീവിതവും കവിതകൾക്കു വിഷയമാകുന്നു. വായനക്കാരനു മുന്നിൽ ഇത്തിരി വെട്ടം തെളിക്കുകയെന്ന ദൗത്യമാണ് ഈ വരികൾക്കുള്ളത്.
ട്യൂലിപ് പുഷ്പങ്ങളുടെ പാടം
ഡോ.കെ.കെ. പ്രേംരാജ്
പേജ്: 118 വില: ₹ 200
അഡോർ പബ്ലിക്കേഷൻ,
ബംഗളൂരു
ഫോൺ: 9886910278
ജീവിതമാകുന്ന തിരി മറ്റുള്ളവർക്കു വെളിച്ചമേകാം അതേസമയം മറ്റുള്ളവരെ ദഹിപ്പിക്കുന്നതുമാകാം. ലളിതഭാഷയും ഫാന്റസികളും ഈ ചെറുകഥകളെ രസകരമാക്കുന്നു. വായിച്ചു കഴിയുന്പോൾ വായനക്കാരന്റെ മനസിൽ ചിന്തിപ്പിക്കുന്ന ചോദ്യമെറിയാനും കഥകളിലൂടെ ശ്രമിച്ചിട്ടുണ്ട്.