കായാവും ഏഴിലംപാലയും
ഡോ. കെ.കെ. പ്രേംരാജ്
പേജ്: 144 വില: ₹ 200
അഡോർ പബ്ലിഷിംഗ് ഹൗസ്
ഫോൺ: 9886910278
പൊതിയൂർ എന്ന സ്ഥലത്തെ ജന്മിയുടെ ജീവിതപശ്ചാത്തലമാണ് ഈ നോവലിന്റെ മുഖ്യകഥാതന്തു. സ്നേഹം, സംസ്കാരം, ആത്മവിശ്വാസം ഇവയൊക്കെ ഈ നോവലിലെ കഥാപാത്രങ്ങളിൽ ദർശിക്കാം. ഹൃദയബന്ധങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന നിരവധി മുഹൂർത്തങ്ങളും ഇതിൽ കാണാം.
സഹിതം
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
പേജ്: 112 വില: ₹ 130
വിമല ബുക്സ്,
കാഞ്ഞിരപ്പള്ളി
ഫോൺ: 9446712487
വായനയ്ക്കപ്പുറം വായനക്കാരനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന കുറിപ്പുകൾ. കഥകളും കവിതകളും നാട്ടുമൊഴികളും സോഷ്യൽ മീഡിയ പോസ്റ്റുകളുമെല്ലാം ഈ കുറിപ്പുകൾക്കു പ്രചോദനമായി മാറിയിട്ടുണ്ട്. ഭാഷയുടെ മനോഹരമായ കൈയടക്കം എഴുത്തിനെ ആകർഷകമാക്കുന്നു.
അനുദിന വിശുദ്ധർ
മാത്യു പനച്ചിപ്പുറം
പേജ്: 920 വില: ₹ 899
ആത്മ ബുക്സ്,
കോഴിക്കോട്
ഫോൺ: 9746077500
ഒാരോ ദിനവും വായിക്കാനും ധ്യാനിക്കാനും പഠിക്കാനും കഴിയുന്ന രീതിയിൽ കത്തോലിക്കസഭയിലെ വിശുദ്ധരുടെ ചരിത്രവും വിശ്വാസസാക്ഷ്യവും ഉൾപ്പെടുത്തിയിരിക്കുന്ന ബൃഹദ് ഗ്രന്ഥം. സഭയുടെ ചരിത്രത്തിന്റെ നേർക്കാഴ്ച കൂടിയാണ് മനോഹര അച്ചടിയിൽ പൂർത്തീകരിച്ചിരിക്കുന്ന ഈ പുസ്തകം.