സഞ്ചാരവീഥിയിൽ
ഡോ.ജോസ്
ആലഞ്ചേരി
പേജ്: 216 വില: ₹200
മധ്യസ്ഥൻ ബുക്സ്,
ചങ്ങനാശേരി
ഫോൺ: 9447868201
പേരു പോലെതന്നെ വിവിധ രാജ്യങ്ങളിലൂടെയുള്ള യാത്രാനുഭവങ്ങൾ. കണ്ടതു കുറിക്കുന്നതിനപ്പുറം അതിന്റെ ചരിത്രവും വിജ്ഞാനവുമൊക്കെ വിവരണങ്ങളിലേക്കു കൊണ്ടുവന്നു വായനക്കാരനു ഗുണപ്രദമാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. പെരുന്പടവം ശ്രീധരന്റെ അവതാരിക.
ഞങ്ങളുടെ പിതാവേ
പരി: ഫാ. ജോയി ചെഞ്ചേരിൽ
എംസിബിഎസ്
പേജ്: 96 വില: ₹150
ജീവൻ ബുക്സ്, കോട്ടയം
ഫോൺ: 8078999125
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർഥനയെക്കുറിച്ചു ഫ്രാൻസിസ് മാർപാപ്പയുടെ വിചിന്തനങ്ങളുടെ മലയാളം പരിഭാഷ. ആരോടാണ് എങ്ങനെയാണ് നാം പ്രാർഥിക്കേണ്ടത് എന്നതിന്റെ ലളിതമായ വിവരണംകൂടിയാണിത്. പുസ്തകം വായിച്ചുകഴിയുന്പോൾ കർത്തൃപ്രാർഥനയ്ക്ക് ഇത്രയും ആഴവും പരപ്പും ഉണ്ടായിരുന്നോയെന്ന് നാം അദ്ഭുതപ്പെടും.
സീറോ മലബാർ സഭയിൽ ആരാധനക്രമ പരിഷ്കരണ നാൾവഴി
ആർച്ച്ബിഷപ്
ജോസഫ് പെരുന്തോട്ടം
പേജ്: 162 വില: ₹200
മധ്യസ്ഥൻ ബുക്സ്,
ചങ്ങനാശേരി
ഫോൺ: 0481 2410101
സീറോ മലബാർ സഭയുടെ ആരാധനാക്രമ പരിഷ്കരണ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന ഗ്രന്ഥം. ആരാധനാക്രമ പഠനത്തിൽ താത്പര്യമുള്ളവർക്ക് ഏറെ പ്രയോജനപ്രദം. രേഖകൾ ഉദ്ധരിച്ചുള്ള വിശദീകരണം ഈ ഗ്രന്ഥത്തെ ഒരു റഫറൻസ് ഗ്രന്ഥത്തിന്റെ തലത്തിലേക്ക് ഉയർത്തുന്നു. അടുക്കും ചിട്ടയോടുമുള്ള ലളിതമായ വിശദീകരണം.
സവ്യസാചിയായ കർമയോഗി
എഡി: എം.വി. കുഞ്ഞാമു,
ആറ്റക്കോയ പള്ളിക്കണ്ടി
പേജ്: 280 വില: ₹ 350
കറന്റ് ബുക്സ്, കോട്ടയം
ഫോൺ: 7290092216
വൈവിധ്യമാർന്ന വിഷയങ്ങളിൽ 220 പുസ്തകങ്ങൾ എഴുതി സാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയെക്കുറിച്ചുള്ള കുറിപ്പുകളുടെ സമാഹാരം. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവരാണ് തങ്ങൾ കണ്ടറിഞ്ഞ ശ്രീധരൻ പിള്ളയെക്കുറിച്ച് എഴുതുന്നത്. സൗഹൃദം, രാഷ്ട്രീയം, സാംസ്കാരികം, സാഹിത്യം, നിയമം, പൊതുപ്രവർത്തനം തുടങ്ങി നിരവധി മേഖലകളുമായി സ്പർശിച്ചുനിൽക്കുന്ന ശ്രീധരൻ പിള്ളയുടെ ജീവിതത്തിലേക്കുള്ള യാത്രകൂടിയാണ് ഗ്രന്ഥം.