ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ ഏ​ക​ദി​ന കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Friday, April 18, 2025 6:54 AM IST
ബി​ബി തെ​ക്ക​നാ​ട്ട്
ഹൂ​സ്റ്റ​ൺ : സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കാ​യി ഏ​ക​ദി​ന കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ഇ​ട​വ​ക​യി​ലെ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ ഒ​ത്തു​ചേ​ർ​ന്ന് കു​ർ​ബാ​ന, ആ​രാ​ധ​ന, വ​ച​ന സ​ന്ദേ​ശം, വി​വി​ധ എ​ക്സ​ർ​സൈ​സു​ക​ൾ, ഗെ​യി​മു​ക​ൾ എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ത്തു.

ഏ​ക​ദി​ന കൂ​ട്ടാ​യ്മ​വി​കാ​രി ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ല​ത്തും അ​സി​സ്റ്റന്‍റ്​ വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ലും കു​ർ​ബാ​ന​യും ആ​രാ​ധ​ന​യും ന​യി​ച്ചു.


പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​ൻ ബ്ര​ദ​ർ സ​ന്തോ​ഷ് ക​രു​മ​ത്ര ഈ ​ആ​ഴ്ച​യി​ലെ ക്ലാ​സു​ക​ൾ​ക്കും സ​ന്ദേ​ശ​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി. സി​സ്റ്റ​ർ റെ​ജി എ​സ്ജെസി, സൈ​മ​ൺ ആ​നാ​ലി​പ്പാ​റ​യി​ൽ, ബി​ബി തെ​ക്ക​നാ​ട്ട് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.