ഷിക്കോ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​കയിൽ​ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ഓ​ശാ​ന​യാ​ച​ര​ണ​ത്തോ​ടെ വി​ശു​ദ്ധ​വാ​ര​ത്തി​ന് തു​ട​ക്കമായി
Friday, April 18, 2025 6:36 AM IST
അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ഓ​ശാ​ന​യു​ടെ ച​ട​ങ്ങു​ക​ളോ​ടെ വി​ശു​ദ്ധ വാ​ര ക​ർ​മ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. ഞാ​യ​റാ​ഴ്ച ന​ട​ന്ന കു​രു​ത്തോ​ല തി​രു​നാ​ളി​ൽ ന​ട​ത്ത​പ്പെ​ട്ട നാ​ല് വി​ശു​ദ്ധ കു​ർ​ബാ​ന​ക​ളി​ൽ ഇ​ട​വ​ക സ​മൂ​ഹം പ്രാ​ർ​ഥ​ന നി​ർ​ഭ​ര​മാ​യി പ​ങ്കു ചേ​ർ​ന്നു.

വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​യി​ൽ, ഫാ. ​ബി​ബി​ൻ ക​ണ്ടോ​ത്ത് എ​ന്നി​വ​രു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​ക​ർ​മ്മ​ങ്ങ​ൾ ഭ​ക്തി സാ​ന്ദ്ര​മാ​യി ന​ട​ത്ത​പ്പെ​ട്ടു . കു​രു​ത്തോ​ല വി​ത​ര​ണ​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും, മ​ല​യാ​ള​ത്തി​ലും, യു​വ​ജ​ന​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ഇം​ഗ്ലീ​ഷി​ലും ന​ട​ത്ത​പ്പെ​ട്ടു. ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ൾ​ക്ക് , വി​സി​റ്റേ​ഷ​ൻ സി​സ്റ്റേ​ഴ്സ്, കൈ​ക്കാ​ര​ൻ​മ്മാ​ർ, പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ ,അ​ൾ​ത്താ​ര ശു​ശ്രു​ഷി​ക​ൾ,ഗാ​യ​ക​സം​ഘം എ​ന്നി​വ​ർ സ​ജീ​വ​മാ​യി നേ​തൃ​ത്വം ന​ൽ​കി.

വി​ശു​ദ്ധ​വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ്യ​ഴാ​ഴ്ച വൈ​കി​ട്ട് ഏ​ഴു​മ​ണി​ക്ക് കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും പെ​സ​ഹാ ആ​ചാ​ര​ണ​വും ന​ട​ത്ത​പ്പെ​ടും. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 5 മ​ണി​ക്ക് യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ഇം​ഗ്ലീ​ഷി​ലും, മു​തി​ർ​ന്ന​വ​ർ​ക്കാ​യി ഏ​ഴു​മ​ണി​ക്ക് മ​ല​യാ​ള​ത്തി​ലും പീ​ഡാ​നു​ഭ​വ​ശു​ശ്രൂ​ഷ​യും കു​രി​ശി​ന്റെ വ​ഴി​യും ന​ട​ത്ത​പ്പെ​ടും. ദുഃ​ഖ​ശ​നി​യാ​ഴ്ച​ത്തെ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ രാ​വി​ലെ 8.15 നും ​ആ​ഘോ​ഷ​മാ​യ ഈ​സ്റ്റ​ർ വി​ജി​ൽ സ​ർ​വ്വീ​സ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​ക്കും (ഇം​ഗ്ലീ​ഷ്), ഏ​ഴു​മ​ണി​ക്കും (മ​ല​യാ​ളം) ന​ട​ത്ത​പ്പെ​ടും. ഈ​സ്റ്റ​ർ ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തു​മ​ണി​ക്കും വി​ശു​ദ്ധ കു​ർ​ബ്ബാ​ന ഉ​ണ്ടാ​യി​രി​ക്കും.


പ്രാ​ർ​ഥന ചൈ​ത​ന്യ​ത്തി​ലും വി​ശ്വാ​സ​നി​റ​വി​ലും വി​ശു​ദ്ധ​വാ​ര​ത്തി​ന്‍റെ തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​ട​വ​ക​യ്ക്ക് വേ​ണ്ടി വി​കാ​രി. ഫാ. ​സി​ജു മു​ട​ക്കോ​ടി​യി​ൽ അ​റി​യി​ച്ചു.