കെ​എ​ച്ച്എ​ൻ​എ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി 22ന്
Thursday, January 23, 2025 3:11 PM IST
ടാ​മ്പ: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ശു​ഭാ​രം​ഭ​വും ഫെ​ബ്രു​വ​രി 22ന് ​രാ​വി​ലെ 11 മു​ത​ൽ ഫ്ലോ​റി​ഡ ടാ​മ്പ​യി​ലെ സീ​റോ​മ​ല​ബാ​ർ ഹാ​ളി​ൽ വ​ച്ച് ന​ട​ക്കും.

ഫ്ലോ​റി​ഡ​യി​ലും അ​റ്റ്ലാ​ന്‍റ​യി​ലു​മു​ള്ള എ​ല്ലാ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി​യു​ള്ള അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ക​ലാ​പ​രി​പാ​ടി​ക​ളി​ൽ ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള 150 പ​രം ക​ലാ​കാ​ര​ന്മാ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. പു​രാ​ണ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള നൃ​ത്താ​വി​ഷ്ക​ര​ണ​ങ്ങ​ളും കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള ഡി​ബേ​റ്റു​ക​ളും എ​ടു​ത്തു​പ​റ​യേ​ണ്ട പ​രി​പാ​ടി​ക​ളാ​ണ്.

2014ലാ​ണ് ഫ്ലോ​റി​ഡ​യി​ലെ ആ​ദ്യ​ത്തെ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ടാ​മ്പ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്, അ​തി​നു ശേ​ഷം ഇ​പ്പോ​ളാ​ണ് വീ​ണ്ടും ടാ​മ്പ​യി​ലേ​ക്ക് മ​റ്റൊ​രു റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്.


പ​രി​പാ​ടി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. എ​ല്ലാ​വ​രും ഫാ​മി​ലി​യാ​യി പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. എ​ല്ലാ​വ​രും പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ടു​വാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​താ​ണ്.

ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ നോ​ട്ടീ​സി​ൽ കാ​ണു​ന്ന ഭാ​ര​വാ​ഹി​ക​ളെ ഈ ​മാ​സം 31ന് ​മു​ൻ​പാ​യി അ​റി​യി​ക്കു​ക. അ​ഞ്ചി​ൽ കു​റ​യാ​ത്ത ആ​ളു​ക​ളു​ള്ള ഗ്രൂ​പ്പ് പ​രി​പാ​ടി മാ​ത്ര​മേ അ​ന്ന​ത്തെ ദി​വ​സം അ​നു​വ​ദി​ക്കു​ന്നു​ള്ളൂ.

കെ​എ​ച്ച്എ​ൻ​എ ഫ്ലോ​റി​ഡ സ്റ്റേ​റ്റ് ക​ൺ​വീ​ന​ർ​സ് സു​നി​ത മേ​നോ​ൻ, വി​നോ​ദ് നാ​യ​ർ എ​ന്നി​വ​രാ​ണ്. റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ദീ​പ​ക് സു​കു​മാ​ര​ൻ, സു​രേ​ഷ് പ​ള്ളി​ക്കു​ത്ത് ഗോ​പ​ൻ നാ​യ​ർ, സ്മി​ത നോ​ബി​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു.

വേ​ദി: 5501 Williams Rd, Seffner (Tampa), FL 33584.