സെ​ന​റ്റ് മാ​ർ​ക്കോ റൂ​ബി​യോ​യെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു
Thursday, January 23, 2025 5:05 PM IST
പി.​പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: സെ​ന​റ്റ് മാ​ർ​ക്കോ റൂ​ബി​യോ​യെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ കാ​ബി​ന​റ്റ് നോ​മി​നി​ക​ളി​ൽ ആ​ദ്യ​ത്തേ​താ​യി അ​ദ്ദേ​ഹം മാ​റി.

2011 മു​ത​ൽ റൂ​ബി​യോ സെ​ന​റ്റി​ൽ ഫ്ലോ​റി​ഡ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു. ട്രം​പി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​ത്തോ​ടെ തി​ങ്ക​ളാ​ഴ്ച പ​ദ​വി​യി​ൽ രാ​ജി​വ​ച്ചു. 53 വ​യ​സു​കാ​ര​നാ​യ റൂ​ബി​യോ​ക്കു വി​പു​ല​മാ​യ വി​ദേ​ശ​ന​യ പ​രി​ച​യ​മു​ണ്ട്.


ചൈ​ന, ഇ​റാ​ൻ, വെ​നി​സ്വേ​ല, ക്യൂ​ബ എ​ന്നി​വ​യി​ൽ ക​ടു​ത്ത നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച റൂ​ബി​യോ, റ​ഷ്യ​യു​ടെ യു​ക്രെ​യ്നി​ലെ യു​ദ്ധം, മി​ഡി​ൽ ഈ​സ്റ്റി​ലെ തു​ട​ർ​ച്ച​യാ​യ അ​ക്ര​മം, താ​യ്‌​വാ​നെ​തി​രേ​യു​ള്ള ചൈ​ന​യു​ടെ ആ​ക്ര​മ​ണം, എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ഗോ​ള വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന സ​മ​യ​ത്താ​ണ് ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.