വാഷിംഗ്ടൺ: ലോസ് ആഞ്ചലസിൽ വീണ്ടും പുതിയ കാട്ടുതീ പടരുന്നു. കസ്റ്റയ്ക്ക് തടാകത്തിനു സമീപത്തായാണ് കാട്ടുതീ പടരുന്നത്. തീ അതിവേഗത്തിൽ പടരുന്നതായാണ് വിവരം.
രണ്ട് മണിക്കൂറിനുള്ളിൽ 5000 ഏക്കറിൽ തീ പടർന്നു പിടിച്ചിട്ടുണ്ട്. ശക്തമായ കാറ്റ് കാട്ടുതീ നിയന്ത്രിക്കുന്നതിന് വെല്ലുവിളിയാണ്. ഈ മാസം ഏഴിനാണ് കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്.
ഏഴിടത്തായാണ് ലോസ് ആഞ്ചലസിൽ കാട്ടുതീ പടരുന്നത്. ഇതിൽ രണ്ടിടത്തേത് വലിയ കാട്ടുതീയാണ്. ഇവ അണയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.