മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ടം; ഡാ​ളസി​ൽ നാ​ല് മ​ര​ണം
Friday, January 3, 2025 7:17 AM IST
പി.പി. ചെ​റി​യാ​ൻ
മെ​സ്ക്വി​റ്റ്: ഡാ​ള​സി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ത്തി​ലേ​ക്ക് മ​റ്റൊ​രു വാ​ഹ​നം പാ​ഞ്ഞു​ക​യ​റി നാ​ല് പേ​ർ മ​രി​ച്ച​താ​യി മെ​സ്ക്വി​റ്റ് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​റി​യി​ച്ചു. ജ​നു​വ​രി ഒ​ന്നി​ന് പു​ല​ർ​ച്ചെ 1.45നാ​യി​രു​ന്നു അ​പ​ക​ടം.

ബ​സി​ലി​യോ മാ​രെ​സ് ഒ​ർ​ട്ടി​സ് (35) ഓ​ടി​ച്ച വാ​ഹ​ന​മി​ടി​ച്ചാ​ണ് നാ​ല് പേ​രും മ​രി​ച്ച​ത്. ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ്.



ടെ​ക്സ​സി​ലെ ടെ​റ​ൽ സ്വ​ദേ​ശി​ക​ളാ​യ ആ​ർ​തു​റോ മാ​ർ​ട്ടി​നെ​സ് ഗോ​ൺ​സാ​ല​സ് (47), ആ​ന്‍റ​ണി ഹെ​ർ​ണാ​ണ്ട​സ് (19), മ​രി​യോ ഗു​ജാ​ർ​ഡോ ഡി ​ലാ പാ​സ് (19), പ​തി​ന​ഞ്ചു വ​യ​സു​കാ​ര​ൻ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച ഡ്രൈ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കൊ​ല​പാ​ത​ക​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മെ​സ്ക്വി​റ്റ് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ട്രാ​ഫി​ക് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.