ഫ്രിസ്കോ(ഡാളസ്): ഇന്ത്യൻ ഭരണഘടന ശില്പി ഡോ. ബി.ആർ. അംബേദ്കർക്കെതിരേ അമിത് ഷായുടെ പരാമർശത്തിൽ ഇന്ന് ഫ്രിസ്കോയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. ടെക്സസ് ഇന്ത്യ കോയിലിഷൻ ആണ് പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകുന്നത്.
ഉച്ചയ്ക്ക് രണ്ട് മുതൽ നാലു വരെ സംഘടിപ്പിക്കുന്ന പ്രതിഷേധ യോഗത്തിൽ എല്ലാവരും പങ്കെടുത്ത് പ്രതിഷേധം രേഖപ്പെടുത്തണമെന്നു സംഘാടകൾ അഭ്യർഥിച്ചു.
സ്ഥലം: സിറ്റി ഹാൾ - 6101 ഫ്രിസ്കോ BIvd. ഫ്രിസ്കോ (ഡാളസ്, ടെക്സസ്).