"സാ​മോ​ദം ചി​ന്ത​യാ​മി' ക​ർ​ണാ​ട്ടി​ക് സം​ഗീ​ത ക​ച്ചേ​രി കാ​ൽ​ഗ​റി​യി​ൽ 21ന്
Tuesday, September 16, 2025 5:23 PM IST
പി.പി. ചെറിയാൻ
കാ​ൽ​ഗ​റി: സ്വാ​തി​തി​രു​നാ​ൾ രാ​മ​വ​ർ​മ മ​ഹാ​രാ​ജാ​വി​ന്‍റെ അ​മൂ​ല്യ കൃ​തി​ക​ളി​ലൂ​ടെ ഒ​രു സ​ഞ്ചാ​ര​വു​മാ​യി "സാ​മോ​ദം ചി​ന്ത​യാ​മി' ക​ർ​ണാ​ട്ടി​ക് സം​ഗീ​ത ക​ച്ചേ​രി ഈ ​മാ​സം 21ന് ​കാ​ൽ​ഗ​റി റെ​ൻ​ഫ്രൂ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ (811 Radford Rd NE, Calgary) ന​ട​ക്കും.

സ്വാ​തി​തി​രു​നാ​ൾ രാ​മ​വ​ർ​മ മ​ഹാ​രാ​ജാ​വി​ന്‍റെ വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള കൃ​തി​ക​ൾ, പ​ദ​ങ്ങ​ൾ, ഭ​ജ​ൻ, തി​ല്ലാ​ന എ​ന്നി​വ ചേ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ട് ത​ന​ത് രീ​തി​യി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യു​ള്ള സം​ഗീ​ത സ​ദ​സാ​ണ് "സാ​മോ​ദം ചി​ന്ത​യാ​മി'.

ദ​ക്ഷി​ണ ഭാ​ര​ത​സം​ഗീ​ത​ത്തി​ന്‍റെ ആ​ഴ​ത്തി​ലു​ള്ള പാ​ര​മ്പ​ര്യ​വും സ​ർ​ഗാ​ത്മ​ത​യും സം​സ്കാ​ര​വും ആ​സ്വാ​ദ​ക​ർ​ക്ക് പ​ക​ർ​ന്നു​കൊ​ടു​ക്കു​ക​യാ​ണ് ഈ ​പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​മ​ത ന​മ്പൂ​തി​രി (വോ​ക്ക​ൽ), ആ​ദി​ത്യ നാ​രാ​യ​ണ​ൻ (മൃ​ദം​ഗം), മു​കു​ന്ദ് കൃ​ഷ്ണ​ൻ (വ​യ​ലി​ൽ) എ​ന്നി​വ​ർ വേ​ദി​യി​ലെ​ത്തും.


കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​ത കോ​ള​ജ് ര​സ​ത​ന്ത്ര വി​ഭാ​ഗം മു​ൻ മേ​ധാ​വി​യാ​യ ച​ല​ച്ചി​ത്ര​താ​രം ബാ​ബു ന​മ്പൂ​തി​രി​യു​ടെ മ​ക​ളാ​ണ് മ​മ​ത ന​മ്പൂ​തി​രി. പ്ര​വേ​ശ​നം പാ​സു​മൂ​ലം നി​യ​ന്ത്രി​ക്കു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
">