ഷി​ക്കാ​ഗോ​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി ‌യു​വാ​വ് മ​രി​ച്ചു
Monday, September 15, 2025 12:40 PM IST
ഷി​ക്കാ​ഗോ: മ​ല​യാ​ളി ‌യു​വാ​വ് ഷി​ക്കാ​ഗോ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കു​റു​മു​ള്ളൂ​ർ ക​ണി​യാം​പ​റ​ന്പി​ൽ പ​രേ​ത​നാ​യ സി​റി​യ​ക്കി​ന്‍റെ​യും മോ​ളി ചെ​മ്മാ​ച്ചേ​ലി​ന്‍റെ​യും മ​ക​ൻ ന​വീ​ഷ് ലൂ​ക്ക് സി​റി​യ​ക്(42) ആ​ണ് മ​രി​ച്ച​ത്.

സം​സ്കാ​രം ചൊ​വ്വാ​ഴ്ച ഷി​ക്കാ​ഗോ​യി​ൽ. ഭാ​ര്യ ജി​നു പി​റ​വം വെ​ള്ളാ​പ്പ​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നേ​ത​ൻ, ജ​യിം​സ്, ജി​യാ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ന​വീ​ൻ, പ്ര​റ്റി മു​ടി​ക്കു​ന്നേ​ൽ (ഇ​രു​വ​രും അ​മേ​രി​ക്ക).


ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​റു​മു​ള്ളൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ള്ളി​യി​ൽ പ​രേ​ത​ന്‍റെ ആ​ത്മ​ശാ​ന്തി​ക്കാ​യി കു​ർ​ബാ​ന​യും മ​റ്റു തി​രു​ക്ക​ർ​മ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.
">