ഹൂ​സ്റ്റ​ൺ ഓ​ണാ​ഘോ​ഷ സ​മാ​പ​നം നി​റ​ക്കൂ​ട്ടാ​ക്കു​വാ​നെത്തുന്നു ​സ്പാ​ർ​ക്ക് ഓ​ഫ് കേ​ര​ളാ സ്റ്റേ​ജ് ഷോ
Friday, September 19, 2025 7:38 AM IST
ജി​ൻ​സ് മാ​ത്യു റാ​ന്നി
ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ എ​ക്സ്ചേ​ഞ്ച് ഫൗ​ണ്ടേ​ഷ​ൻ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന സ്പാ​ർ​ക്ക് ഓ​ഫ് കേ​ര​ള ഉ​ൽ​സ​വ തി​മി​ർ​പ്പോ​ടെ ഹൂ​സ്റ്റ​ണി​ലേ​ക്ക്.

ചാ​രി​റ്റി ക​ർ​മ്മ പ​ദ്ധ​തി​യു​മാ​യി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സെപ്റ്റംബർ 20 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം സ്റ്റാ​ഫോ​ർ​ഡ് ഇ​മ്മാ​നു​വേ​ൽ സെ​ൻ​റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന​ത്.​

അ​ഫ്സ​ൽ,സ്വാ​സി​ക,മോ​ക്ഷ എ​ന്നി​വ​ർ ന​യി​ക്കു​ന്ന താ​ര​നി​ര എ​ത്തു​ന്ന​തോ​ട് കൂ​ടി ഹൂ​സ്റ്റ​ൺ മ​ല​യാ​ളി​ക​ളു​ടെ ഓ​ണാ​ഘോ​ഷ സ​മാ​പ​നം ക​ള​ർ ഫു​ൾ ആ​കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ണ്.

പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ അ​ഫ്സ​ൽ,ന​ർ​ത്ത​കി​യും മ​ല​യാ​ളം,ത​മി​ഴ് ഭാ​ഷാ സി​നി​മ​ക​ളി​ലെ പ്ര​മു​ഖ ന​ടി​യു​മാ​യ സ്വാ​സി​ക,ഭ​ര​ത നാ​ട്യ ന​ർ​ത്ത​കി​യും ബം​ഗാ​ളി​ൽ നി​ന്ന് മ​ല​യാ​ള​ത്തി​ലെത്തി തി​ള​ങ്ങു​ന്നു നാ​യി​ക​യാ​യ മോ​ക്ഷ​യും എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന 12 അ​ഗ ടിം ​നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ എ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ന്ന​ത്.


ലൈ​വ് ഓ​ർ​ക്ക​സ്ട്ര​യാ​യി എ​ത്തി ചേ​രു​ന്ന അ​ഫ്സ​ലി​നോ​ടൊ​പ്പം പി​ന്ന​ണി ഗാ​യി​ക അ​ഖി​ല ആ​ന​ന്ദ്,ടെ​ലി​വി​ഷ​ൻ സ്റ്റേ​ജ് ഷോ​ക​ളി​ലെ നി​റ സാ​ന്നി​ദ്യം ന​സീ​ർ, മി​ന്ന​ലേ എ​ന്നി​വ​ർ കൂ​ടി ചേ​രു​ന്ന​ത് ഹൂ​സ്റ്റ​ൺ മ​ല​യാ​ളി​ൽ​ക്ക​യി​ൽ ത​രം​ഗ​മാ​കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ണ്.

ഗാ​യി​ക​യും അ​നു​ഗ്ര​ഹി​ത വ​യ​ലി​നി​സ്റ്റ് വാ​ദ​ക​യു​മാ​യ വേ​ദ മി​ത്ര പ​രി​പാ​ടി​ക​ളു​ടെ മ​റ്റൊ​രു ആ​ക​ർ​ഷ​ണ​മാ​ണ്. സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തിന്‍റെ ചാ​രി​റ്റി ഫ​ണ്ട് ധ​ന​ശേ​ഖ​ര​ണാ​ർ​ഥം ന​ട​ത്തു​ന്ന ഈ ​മെ​ഗാ സ്റ്റേ​ജ് ഷോ ​ഇ​വന്‍റിന് ഹൂ​സ്റ്റ​ണി​ലെ എ​ല്ലാ​വ​രു​ടെ​യും സാന്നിധ്യ സ​ഹ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ​ദ​ർ ദാ​നി​യേ​ൽ എം ​ജോ​ൺ,സെ​ക്ര​ട്ട​റി ഷെ​ൽ​ബി വ​ർ​ഗീ​സ്,ട്ര​ഷ​റ​ർ അ​ല​ക്സ് തെ​ക്കേ​തി​ൽ,പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ബോ​ബി ജോ​ർ​ജ്,ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ജി​ൻ​സ് മാ​ത്യു,പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ലി​ജി മാ​ത്യു എ​ന്നി​വ​ർ അ​റി​യി​ച്ചു.
">