യു​എ​സി​ൽ ഹി​ന്ദു ക്ഷേ​ത്ര​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള സ​മീ​പ​കാ​ല ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ചു കോ​ൺ​ഗ്ര​സ് അം​ഗം സു​ഹാ​സ് സു​ബ്ര​ഹ്മ​ണ്യ​ൻ
Thursday, September 18, 2025 5:33 AM IST
പി .പി. ചെ​റി​യാ​ൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: അമേരിക്കയിലുടനീളം ഹി​ന്ദു ക്ഷേ​ത്ര​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള സ​മീ​പ​കാ​ല ആ​ക്ര​മ​ണ​ങ്ങ​ളെ കോ​ൺ​ഗ്ര​സ് അം​ഗം സു​ഹാ​സ് സു​ബ്ര​ഹ്മ​ണ്യ​ൻ അ​പ​ല​പി​ച്ചു.

സെ​പ്റ്റം​ബ​ർ 10 ന് ​രാ​വി​ലെ യു ​എ​സ് പ്ര​തി​നി​ധി​സ​ഭ​യി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ സംസാരിക്കുകയായിരുന്നു അദ്ദേഹം. ​ന​മ്മു​ടെ സ​മൂ​ഹ​ങ്ങ​ളി​ൽ വെ​റു​പ്പി​ന് സ്ഥാ​ന​മി​ല്ല, അ​തു​കൊ​ണ്ടാ​ണ് ഇ​ന്ത്യാ​ന​യി​ലെ ബി​എ​പി​എ​സ് ശ്രീ ​സ്വാ​മി​നാ​രാ​യ​ണ മ​ന്ദി​ർ മു​ത​ൽ ഉ​ട്ടാ​യി​ലെ ശ്രീ ​ശ്രീ രാ​ധാ​കൃ​ഷ്ണ ക്ഷേ​ത്രം വ​രെ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഹി​ന്ദു ക്ഷേ​ത്ര​ങ്ങ​ൾ​ക്കും മ​ന്ദി​ര​ങ്ങ​ൾ​ക്കും നേ​രെ​യു​ള്ള സ​മീ​പ​കാ​ല വി​ദ്വേ​ഷ ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ക്കു​ന്ന​തെന്നും അദ്ദേഹം പറഞ്ഞു.


രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള അ​ക്ര​മ​ത്തി​ന്റെ​യും വി​ഭ​ജ​ന​ത്തി​ന്റെ​യും കു​തി​ച്ചു​ചാ​ട്ട​ത്തി​ന്റെ ഭാ​ഗ​മാ​ണി​തെ​ന്ന് വാ​ദി​ച്ചു​കൊ​ണ്ട്, അ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ക്ഷേ​ത്ര​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ലെ​ന്നും എ​ല്ലാ ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും സു​ബ്ര​ഹ്മ​ണ്യ​ൻ പ​റ​ഞ്ഞു.
">