ഇ​ന്ത്യ​ൻ​സ് 2025 ബി​ബി​സി​എ​ൽ മി​നി ക​പ്പ് ടി20 ​ജേ​താ​ക്ക​ൾ
Friday, September 19, 2025 2:36 AM IST
ജിനേഷ് തന്പി
ന്യൂ​ജേഴ്സി: ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ൽ ന്യൂ​ജേഴ്സി റൈ​ഡേ​ഴ്സി​നെ 45 റ​ൺ​സി​ന് പ​രാ​ജ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ​സ് 2025 ബി​ബി​സി​എ​ൽ(BBCL)മി​നി ക​പ്പ് ടി20 ​വി​ജ​യി​ക​ളാ​യി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​ൻ​സി​ന് വേ​ണ്ടി സ്റ്റാ​ർ ഓ​പ്പ​ണ​ർ കി​ര​ൺ ക​ണ്ണ​ഞ്ചേ​രി (കെ​കെ) ഏ​ഴു സി​ക്സ​റും ഏ​ഴു ഫോ​റു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ വെ​റും 47 പ​ന്തി​ൽ നി​ന്ന് 94 റ​ൺ​സ് നേ​ടി മി​ന്നു​ന്ന ബാറ്റിംഗ് പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

ന​വീ​ൻ ഡേ​വി​സ് നേ​ര​ത്തെ പു​റ​ത്താ​യ​തി​ന് ശേ​ഷം കി​ര​ണും നി​ഥി​നും ചേ​ർ​ന്ന് 90 റ​ൺ​സി​ന്റെ മി​ക​ച്ച കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി. പി​ന്നീ​ട്, ആ​ന​ന്ദ് നേ​ടി​യ 23 റ​ൺ​സി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ഇ​ന്ത്യ​ൻ​സ് ത​ങ്ങ​ളു​ടെ ഇ​ന്നിംഗ്സി​ൽ 176 റ​ൺ​സ് ക​ര​സ്ഥ​മാ​ക്കി. റൈ​ഡേ​ഴ്സി​നാ​യി ഫൈ​ന​ലി​ൽ ഷാ ​മീ​ർ തു​ട​ക്ക​ത്തി​ൽ ത​ന്നെ വി​ക്ക​റ്റ് നേ​ടി ടീ​മി​നാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

അ​ർ​മു​ഖം റാ​ഫ്റ്റ് 5 വി​ക്ക​റ്റു​ക​ൾ നേ​ടി ക​ലാ​ശ പോ​രാ​ട്ട​ത്തി​ൽ ന്യൂ​ജ​ഴ്സി റൈ​ഡേ​ഴ്സി​ന്റെ സ്റ്റാ​ർ ബൗ​ള​റാ​യി177 റ​ൺ​സി​ന്റെ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ റൈ​ഡേ​ഴ്സി​ന് കാ​ര്യ​മാ​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​നാ​യി​ല്ല.


സ്റ്റാ​ർ ബാ​റ്റ്സ്മാ​ൻ​മാ​രാ​യ സെ​യ്ദും മു​ബ​ഷീ​റും നേ​ര​ത്തെ പു​റ​ത്താ​യി. ഉ​സ്മാ​നും യാ​ഷി​റും ചേ​ർ​ന്ന് 52 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടി​ലൂ​ടെ പോ​രാ​ട്ട​വീ​ര്യം കാ​ഴ്ച വ​ച്ചെ​ങ്കി​ലും ഇ​ന്ത്യ​ൻ​സ് ബൗ​ള​ർ​മാ​രാ​യ ആ​ന​ന്ദ് വി​നാ​യ​ക്, ന​വീ​ൻ, മി​ധു​ൽ, ലെ​വി എ​ന്നി​വ​ർ മി​ക​ച്ച് പ്ര​ക​ട​ന​ത്തി​ലൂ​ടെ ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ചു.

വി​ക്ക​റ്റ് കീ​പ്പ​റാ​യി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ശു​ഭം,ത​ക​ർ​പ്പ​ൻ ഫീ​ൽ​ഡി​ങ്ങി​ലൂ​ടെ തി​ള​ങ്ങി​യ സി​ബു, മി​ധു​ൽ, ആ​ബേ​ൽ, ജെ​സ്റ്റി​ൻ എ​ന്നി​വ​രു​ടെ പി​ൻ​ബ​ല​ത്തി​ൽ ഇ​ന്ത്യ​ൻ​സ്, റൈ​ഡേ​ഴ്സി​നെ 131 റ​ൺ​സി​ന് പു​റ​ത്താ​ക്കി 45 റ​ൺ​സി​ന്റെ ഉ​ജ്വ​ല വി​ജ​യ​ത്തോ​ടെ 2025 BBCL മി​നി ക​പ്പ് ടി20 ​കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടു. ഫൈ​ന​ലി​ൽ മാ​ൻ ഓ​ഫ് ദ ​മാ​ച്ച്: കി​ര​ൺ (കെ​കെ)
">