കു​മ​ര​കം സ്വ​ദേ​ശി​ക്ക് ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ടീ​ച്ച​ര്‍ അ​വാ​ര്‍​ഡ്
Tuesday, September 16, 2025 12:56 PM IST
ന്യൂ​യോ​ര്‍​ക്ക്: കു​മ​ര​കം സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​ന് ന്യൂ​യോ​ര്‍​ക്ക് സ്റ്റേ​റ്റ് ടീ​ച്ച​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍ 2026 പു​ര​സ്‌​കാ​രം ല​ഭി​ച്ചു. കു​മ​ര​കം 12-ാം വാ​ര്‍​ഡി​ല്‍ വാ​ഴ​വേ​ലി​ത്ത​റ പ്രി​ന്‍​സ് ജോ​ണ്‍​സ​ണി​നാ​ണ് അ​വാ​ര്‍​ഡ് ല​ഭി​ച്ച​ത്.

മ​ന്‍​ഹാ​ട്ട​ന്‍ ഫു​ഡ് ആ​ന്‍​ഡ് ഫി​നാ​ന്‍​സ് ഹൈ​സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നാ​ണ് പ്രി​ന്‍​സ്. ക​മാ​ന്‍​ഡ​ര്‍ മാ​ത്യു ജോ​ണ്‍​സ​ണ്‍ - ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.
">