‘ദ് ​ഗ്രേ​റ്റ് എ​സ്കേ​പ്പു’​മാ​യി ബാ​ബു ആ​ന്‍റ​ണി; അ​മേ​രി​ക്ക​ന്‍ ചി​ത്രം 26ന് ​റി​ലീ​സ്
Thursday, May 25, 2023 5:11 PM IST
മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
ന്യൂ​യോ​ർ​ക്ക്: ബാ​ബു ആ​ന്‍റ​ണി​യും മ​ക​ന്‍ ആ​ര്‍​ത​ര്‍ ആ​ന്‍റ​ണി​യും ഒ​ന്നി​ക്കു​ന്ന സി​നി​മ ‘ദ് ​ഗ്രേ​റ്റ് എ​സ്കേ​പ്പ്’ മേ​യ് 26നു ​റി​ലീ​സ് ചെ​യ്യും. പൂ​ർ​ണ്ണ​മാ​യും അ​മേ​രി​ക്ക​യി​ലാ​ണ് സി​നി​മ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ലോ​ക​പ്ര​ശ​സ്ത ഗു​സ്തി താ​ര​വും ന​ട​നു​മാ​യ ചാ​സ് ടെ​യ്‌​ല​റും പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു. ജെ.​എ​ല്‍.​സ​ന്ദീ​പാ​ണ് സം​വി​ധാ​നം.

മി​ക്സ​ഡ് മാ​ർ​ഷ്യ​ൽ ആ​ർ​ട്സി​ൽ ബ്ലാ​ക്ക് ബെ​ൽ​റ്റ് നേ​ടി​യ ആ​ര്‍​ത​ര്‍ ആ​ന്‍റ​ണി മു​ഴു​നീ​ള വേ​ഷ​ത്തി​ലെ​ത്തു​ന്ന ആ​ദ്യ ചി​ത്ര​മാ​ണ് ‘ദ് ​ഗ്രേ​റ്റ് എ​സ്കേ​പ്പ്’. ബാ​ബു ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ ഇ​വ്ഗ​നി​യ, ഇ​ള​യ മ​ക​ൻ അ​ല​ക്സ് ആ​ന്‍റ​ണി​യും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു.സൗ​ത്ത് ഇ​ന്ത്യ​ന്‍ യു​എ​സ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​ക​ളാ​യ സു​ഹൃ​ത്തു​ക്ക​ള്‍ സം​യു​ക്ത​മാ​യാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​തെ​ന്ന് ബാ​ബു ആ​ന്‍റ​ണി അ​റി​യി​ച്ചു. ഹോ​ളി​വു​ഡ്-​താ​യ്‌​ല​ൻ​ഡ് താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ലു​ണ്ട്.

മി​ക​ച്ച ആ​ക്ഷ​ന്‍ രം​ഗ​ങ്ങ​ളാ​ണ് സി​നി​മ​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ റി​ലീ​സി​നൊ​പ്പം ഇ​ന്ത്യ​യി​ൽ മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യും ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തും. പ്രേ​ക്ഷ​ക​ര്‍​ക്ക് ഏ​റെ പു​തു​മ​യു​ണ​ര്‍​ത്തു​ന്ന ഒ​രു ദൃ​ശ്യാ​നു​ഭ​വ​മാ​യി ‘ദ് ​ഗ്രേ​റ്റ് എ​സ്കേ​പ്പ്’ മാ​റു​മെ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു.ചി​ത്ര​ത്തി​ന്‍റെ പൂ​ര്‍​ണ്ണ​മാ​യ എ​ഫ​ക്റ്റ് ആ​സ്വ​ദി​ക്കാ​ന്‍ തി​യ​റ്റ​റി​ല്‍ ത​ന്നെ പ്രേ​ക്ഷ​ക​ര്‍ സി​നി​മ കാ​ണാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നും ബാ​ബു ആ​ന്‍റ​ണി പ​റ​ഞ്ഞു.