എ​ൻ​എ​ഫ്എ​ൽ താ​രം ജെ​യ്ല​ൻ ഫെ​ർ​ഗു​സ​ണ്‍ അ​ന്ത​രി​ച്ചു
Thursday, June 23, 2022 10:51 PM IST
പി ​പി ചെ​റി​യാ​ൻ
ബാ​ൾ​ട്ടി​മോ​ർ: റാ​വ​ൻ​സ് ഒ​ട്ട് സൈ​ഡ് ല​യ്ൻ ബാ​ക്ക​ർ ജെ​യ്ല​ൻ ഫെ​ർ​ഗു​സ​ൻ (26) അ​ന്ത​രി​ച്ചു. ജൂ​ണ്‍ 23 ബു​ധ​നാ​ഴ്ച​യാ​ണു ജ​യ്ല​ന്‍റെ മ​ര​ണം റാ​വ​ൻ​സ് ഒൗ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്. ഹാ​ർ​വു​ഡ് ഇ​ൽ ചെ​സ്റ്റ​ർ അ​വ​ന്യു​വി​ലു​ള്ള വ​സ​തി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ജെ​യ്ല​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യൊ​ന്നും ഇ​ല്ലെ​ന്നും ഓ​വ​ർ ഡോ​സാ​യി​രി​ക്കാം മ​ര​ണ കാ​ര​ണ​മെ​ന്നും ബാ​ൾ​ട്ടി​മോ​ർ പോ​ലീ​സ് അ​റി​യി​ച്ചു. മെ​ഡി​ക്ക​ൽ എ​ക്സാ​മി​ന​ർ മ​ര​ണ​കാ​ര​ണം ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​മേ​രി​ക്ക​ൻ ഫു​ട്ബോ​ളി​ലെ ഉ​ദി​ച്ചു​യ​ർ​ന്നു​കൊ​ണ്ടി​രു​ന്ന താ​ര​മാ​യി​രു​ന്നു. മൂ​ന്നു മ​ക്ക​ളു​ടെ പി​താ​വാ​യി​രു​ന്നു ജ​യ്ല​ൻ.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ത​ന്നെ റാ​വ​ൻ​സി​ലെ ക​ളി​ക്കാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ അ​ന്ത്യ​മാ​ഭി​വാ​ദ്യം അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു. 1995 ഡി​സം​ബ​ർ 14 ന് ​ലൂ​സി​യാ​ന​യി​ലാ​യി​രു​ന്നു ജ​ന​നം. വെ​സ്റ്റ് ഫെ​ലി​സി​യാ​ന ഹൈ​സ്കൂ​ൾ, ലൂ​സി​യാ​ന ടെ​ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി.

ബാ​ൾ​റ്റി​മോ​ർ റാ​വ​ൻ​സി​ൽ 2019 മു​ത​ൽ 2021 വ​രെ അം​ഗ​മാ​യി​രു​ന്നു. ഒ​രു മ​ക​നും ര​ണ്ടു പെ​ണ്‍​മ​ക്ക​ളും ഭാ​ര്യ ഡോ​ണി സ്മി​ത്തും ഉ​ൾ​പ്പെ​ടു​ന്ന​താ​ണു കു​ടും​ബം. എ​ൻ​എ​ഫ്എ​ല്ലി​ലെ മ​റ്റൊ​രു പ്ര​മു​ഖ ക​ളി​ക്കാ​ര​ൻ ഡ്വ​യ​ൻ ഹാ​സ്കി​ൻ​സ്(24) ഏ​പ്രി​ൽ മാ​സ​വും മാ​റി​യോ​ണ്‍ ബാ​ർ​ബ​ർ (38) ജൂ​ണി​ലും, ജെ​ഫ് ഗ്ലാ​ഡി​നി (25) മേ​യ് മാ​സ​വും അ​ന്ത​രി​ച്ചി​രു​ന്നു.