സാലി ജോൺ കല്ലോലിക്കൽ അന്തരിച്ചു
Saturday, January 29, 2022 8:14 AM IST
ടാമ്പ (ഫ്ലോറിഡ): ഫൊക്കാന മുൻ ആർവിപിയും മലയാളി അസോസിയേഷൻ ഓഫ് ടാമ്പ (മാറ്റ്) യുടെ വൈസ് പ്രസിഡന്‍റുമായ ജോൺ കല്ലോലിക്കലിന്‍റെ ഭാര്യ സാലി ജോൺ കല്ലോലിക്കൽ (51) ടാന്പയിൽ നിര്യാതയായി. സംസ്കാരം മാർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തോഡക്‌സ് പള്ളിയിൽ പിന്നീട് . പരേത പിറവം ചെന്നംമ്പിള്ളിൽ കുടുംബാംഗമാണ്.

മക്കൾ: അനീഷ ജോൺ, അലൻ ജോൺ (ഇരുവരും വിദ്യാർഥികൾ).

ഫൊക്കാനയുടെയും മാറ്റിന്‍റേയും പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സാലി കഴിഞ്ഞ ഏതാനും മാസങ്ങളായി രോഗബാധിതയായി ചികിത്സയിലായിരുന്നു.

ജൂലൈയിൽ ഒർലാണ്ടോയിൽ നടക്കുന്ന ഫൊക്കാന ഇന്‍റർനാഷണൽ കൺവൻഷന്‍റെ വൈസ് ചെയർമാനായ ജോൺ കല്ലോലിക്കലിനൊപ്പം സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കവയെ ആണ് സാലി വീണ്ടും രോഗബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

സാലിയുടെ നിര്യാണത്തിൽ ഫൊക്കാന പ്രസിഡന്‍റ് ജോർജി വര്ഗീസ്, സെക്രട്ടറി സജിമോൻ ആന്‍റണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, റീജണൽ വൈസ് പ്രസിഡന്‍റ് കിഷോർ പീറ്റർ, മാറ്റ് പ്രസിഡന്‍റ് അരുണ്‍ ചാക്കോ, ജനറല്‍ സെക്രട്ടറി അന്നാ എവിന്‍, ട്രഷറര്‍ മനോജ് കുര്യന്‍, ജോയിന്‍റ് സെക്രട്ടറി എബിന്‍ അബ്രഹാം, ജോയിന്‍റ് ട്രഷറര്‍ സൈമണ്‍ തൊമ്മന്‍ വുമണ്‍സ്‌ഫോറം ചെയർപേഴ്സൺ മേഴ്‌സി കൂന്തമറ്റം, മാറ്റ് പ്രസിഡന്‍റ് ഇലക്ട് സുനിത ഫ്‌ളവര്‍ഹില്‍ തുടങ്ങിയവർ അനുശോചിച്ചു.

ഫ്രാൻസിസ് തടത്തിൽ