മയൂഖം ഫിനാലെ രാത്രി എട്ടിന്; പ്രശസ്ത ചലച്ചിത്ര താരങ്ങൾ പങ്കെടുക്കും
Saturday, January 22, 2022 7:53 AM IST
ഫോമാ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സഞ്ജയനിക്കാവശ്യമായ ധനസമാഹരണത്തിനായി ഫ്ളവേഴ്സ് ടിവി യുഎസ് എ യുമായി ചേർന്നു നടത്തുന്ന "മയൂഖം' വേഷ വിധാന മത്സരത്തിന്‍റെ അവസാന വട്ട മത്സരങ്ങൾ ജനുവരി 22 നു (ശനി) ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാത്രി എട്ടിനു നടക്കും. മത്സരങ്ങൾ ഫ്‌ളവേഴ്സ് ടിവിയിൽ തത്സമയം പ്രക്ഷേപണം ചെയ്യും.

പ്രശസ്ത ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ, ഗായികയും നടിയുമായ രഞ്ജിനി ജോസ്, നടിയും ആങ്കറുമായ രഞ്ജിനി ഹരിദാസ്, പ്രമുഖ ഫാഷൻ ഡിസൈനറും ഫാഷൻ റൺവേ ഇന്‍റർനാഷണൽ സിഇഒയുമായ അരുൺ രത്ന, മുൻ മിസ് കേരള ലക്ഷ്മി സുജാത എന്നിവർ അതിഥികളായെത്തും.

ആദ്യഘട്ട മത്സരങ്ങളിലൂടെ വിവിധ മേഖലകളിൽ വിജയികളായ അനുപമ ജോസ് (ഫ്ലോറിഡ), ലളിത രാമമൂർത്തി (മിഷിഗൺ), മാലിനി നായർ (ന്യൂജേഴ്‌സി), സ്വീറ്റ് മാത്യു (കലിഫോർണിയ), ആര്യാ ദേവി വസന്തൻ (ഇന്ത്യാന), അഖില സാജൻ (ടെക്സസ്), മധുരിമ തയ്യിൽ (കലിഫോർണിയ), പ്രിയങ്ക തോമസ് (ന്യൂയോർക്ക്), അലീഷ്യ നായർ (കാനഡ), ടിഫ്നി സാൽബി (ന്യൂയോർക്ക്), ഹന്ന അരീച്ചിറ (ന്യൂയോർക്ക്), ധന്യ കൃഷ്ണകുമാർ (വിർജീനിയ), നസ്മി ഹാഷിം (കാനഡ), ഐശ്വര്യ പ്രശാന്ത് (മസാച്ചുസെറ്റ്സ്), അമാൻഡ എബ്രഹാം (മേരിലാൻഡ്) എന്നിവരാണ് അവസാന മത്സരത്തിൽ പങ്കെടുക്കുക. വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചിട്ടുള്ളവരാണ് മത്സരാർഥികൾ.

നിർധനരും സമർഥരുമായ വിദ്യാർഥിനികൾക്കായുള്ള ഫോമാ വനിതാ വേദിയുടെ സാമ്പത്തിക സഹായ പദ്ധതിയായ സഞ്ജയനിയുടെ ധനശേഖരണാർഥമാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

അവസാന വട്ട മത്സരങ്ങൾ വീക്ഷിക്കുവാൻ എല്ലാവരെയും ഫോമ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ പ്രോഗ്രാം ഡയറക്ടർ ബിജു സക്കറിയ, ഫോമാ വനിതാ ദേശീയ സമിതി ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ എന്നിവർ സ്വാഗതം ചെയ്തു.