ന്യു​യോ​ർ​ക്ക്, ന്യൂ​ജേ​ഴ്സി ക​ത്തോ​ലി​ക്കാ വൈ​ദീ​ക​ർ താ​ങ്ക്സ് ഗി​വിം​ഗ് ഡേ ​ആ​ഘോ​ഷി​ച്ചു
Monday, November 29, 2021 11:01 PM IST
ന്യു​ജേ​ഴ്സി: ന്യു​ജേ​ഴ്സി​യി​ലും ന്യു​യോ​ർ​ക്കി​ലും വി​വി​ധ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ങ്ങ​ളി​ൽ ശു​ശ്രൂ​ഷ അ​നു​ഷ്ഠി​ക്കു​ന്ന വൈ​ദീ​ക​ർ ന്യു​യോ​ർ​ക്ക് ബ്രോ​ണ്‍​സ് സെ​ന്‍റ് തോ​മ​സ് ച​ർ​ച്ചി​ൽ ഒ​ത്തു​ചേ​ർ​ന്ന് താ​ങ്ക്സ് ഗി​വിം​ഗ് ഡേ ​ആ​ഘോ​ഷി​ച്ചു.

ആ​രാ​ധ​ന​യോ​ടും കൂ​ടി​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. എ​ല്ലാ അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കും നാം ​ദൈ​വ​ത്തോ​ടു ക​ട​പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും, ഓ​രോ ദി​വ​സ​വും ദൈ​വ​ത്തോ​ട് നാം ​ന​ന്ദി പ​റ​യാ​ൻ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും ബ്രോ​ണ്‍​സ് സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് വി​കാ​രി ഫാ. ​ജോ​ഷി എ​ളം​ബ​ശേ​രി​ൽ പ​റ​ഞ്ഞു. ഫാ. ​ഫ്രാ​ൻ​സി​സ് നം​ന്പ്യാ​പ​റ​ന്പി​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തെ​ക്കേ​ട​ത്ത് (സി​എം​ഐ ഡ​ലി​ഗേ​റ്റ് സു​പ്പീ​രി​യ​ർ) ഫാ. ​പോ​ളി തെ​ക്ക​ൻ (സി​എം​ഐ) തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ച്ചു. താ​ങ്ക്സ് ഗി​വിം​ഗ് ഡി​ന്ന​റും ക്ര​മീ​ക​രി​ച്ചി​രു​ന്നു.

പി.​പി. ചെ​റി​യാ​ൻ