വിര്‍ജീനിയ സെന്‍റ് ജൂഡ് ദേവാലയത്തില്‍ യൂദാശ്ലീഹായുടെ തിരുനാള്‍
Wednesday, October 20, 2021 6:07 PM IST
വാഷിംഗ്ടണ്‍ ഡിസി: നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്‍റ് ജൂഡ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിനു ഒക്ടോബര്‍ 22 നു (വെള്ളി) കൊടിയേറും.

ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട് കൊടിയേറ്റു കര്‍മത്തിനും തുടർന്നു 3 ദിവങ്ങളിലായി നടക്കുന്ന ഇടവക ധ്യാനത്തിനും നേതൃത്വം നല്‍കും.

ഇടവക രൂപീകരണത്തിനു ശേഷമുള്ള മുന്നാമത്തെ ഇടവക തിരുനാളാണ് ഈ വര്‍ഷം നടക്കുന്നത്. വാഷിംഗ്ടൺ- നോര്‍ത്തേണ്‍ വിര്‍ജീനിയ ഏരിയയിലുള്ള ഇരുന്നൂറോളം കുടുംബങ്ങളാണ് ഈ ഇടവകയ്ക്കു കീഴിൽ വരുന്നത്.

ഒമ്പത് ദിവസത്തെ നൊവേനക്ക് ശേഷം ഒക്ടോബര്‍ 31 നാണ് തിരുനാള്‍ നടക്കുന്നത്. തിരുനാള്‍ ദിവസം ആഘോഷമായ ദിവ്യബലി, പ്രദിക്ഷണം, ലദീഞ്ഞ്, സ്നേഹവിരുന്ന് എന്നിവ ഒരുക്കിയിട്ടുണ്ട്.

സെന്‍റ് ജൂഡ് ഇടവക വികാരി ഫാ. നിക്കോളാസ് തലക്കോട്ടുര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

ജോയിച്ചന്‍ പുതുക്കുളം